കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഒബാമ നടപ്പിലാക്കിയ പദ്ധതികള്‍ ട്രംപ് ഗവണ്‍മെന്റ് നിരോധിച്ചു

അധികാരത്തിലേറിയ അന്നുമുതല്‍ കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും നിഷേധാത്മകമായ നിലപാടാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്

കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഒബാമ നടപ്പിലാക്കിയ പദ്ധതികള്‍ ട്രംപ് ഗവണ്‍മെന്റ് നിരോധിച്ചു

കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഒബാമ നടപ്പിലാക്കിയ പദ്ധതികള്‍ ട്രംപ് ഗവണ്‍മെന്റ് നിരോധിച്ചു. കുടിയേറ്റക്കാരെ അകറ്റി നിര്‍ത്തുന്ന നിലപാടുകളാണ് ട്രംപ് ഗവണ്‍മെന്റ് ചുരുങ്ങിയ കാലയളവിലുള്ള ഭരണത്തില്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഒബാമയുടെ അധികാരത്തില്‍ കീഴില്‍ അഭയാര്‍ത്ഥികളോട് അനുകൂല മനോഭാവമാണ് ഉണ്ടായിരുന്നത്. അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുടെ മക്കള്‍ക്ക് അവിടെത്തന്നെ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കുന്നതായിരുന്നു ഒബാമയുടെ പോളിസി. 2014 ലെ ഈ നയമാണ് ട്രംപ് ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരിക്കുന്നത്.

ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഈ നിയമം തണല്‍ നല്‍കിയിരുന്നു. 2014 ലാണ് ഡാപ എന്ന പേരിലറിയപ്പെടുന്ന പോളിസി ഒബാമ നടപ്പിലാക്കിയത്. യാതൊരു വിധ വിവേചനങ്ങളുമില്ലാതെ അമേരിക്കന്‍ പൗരത്വത്തിന്റെ പിന്തുണയില്‍ ഇവിടെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജീവിക്കാമെന്നായിരുന്നു ഒബാമയുടെ നയം. അഭയാര്‍ത്ഥികളോട് നിയമവിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ജനം പറയുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം നാല് മില്യണിലധികം ജനങ്ങളെ ട്രംപിന്റെ ഈ നിലപാട് ബാധിക്കും. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

Read More >>