അമേരിക്കയിലെ ദീപാവലി മതസ്വാതന്ത്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യന്‍ വംശജര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഓഫീസില്‍ ദീപാവലി ആഘോഷിച്ചിരുന്നു

അമേരിക്കയിലെ ദീപാവലി മതസ്വാതന്ത്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ഇന്ത്യയുടെ അടിസ്ഥാന തത്ത്വമായ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് തന്റെ ആശംസാ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ വംശജര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഓഫീസില്‍ ദീപാവലി ആഘോഷിച്ചിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്ക് അദ്ദേഹം ദീപാവലി ആശംസകള്‍ നേര്‍ന്നു. 'ഞങ്ങളുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ഞാനും എന്റെ ഭരണകൂടവും സംരക്ഷിക്കും. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അവരുടെ വിശ്വാസത്തിനും മനഃസാക്ഷിക്കും അനുസരിച്ചുള്ള ആരാധന സാധ്യമാക്കും' ട്രംപ് തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയിലും ലോകത്തെല്ലായിടത്തുമുള്ള ഹിന്ദു, ജൈന, സിഖ്, ബുദ്ധ വിശ്വാസികള്‍ക്ക് ഇരുട്ടിന് മേല്‍ പ്രകാശത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അജ്ഞതയുടെ മേല്‍ അറിവിന്റെയും വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ പുണ്യ കാലമെന്നും ട്രംപ് പറഞ്ഞു. ഒക്ടോബര്‍ 27 നാണ് ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്.

Read More >>