ചൈനയിലെ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ ലാവി

ജീവിച്ചിരിക്കുന്നവരാണ് ചൈനയിൽ ഹൃദയം ദാനം ചെയ്യുന്നത്. ചൈനയിൽ ഒരു ദിവസം ഹൃദയം മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്കായി നിർദേശിക്കുകയാണെങ്കിൽ, സ്വീകർത്താവിന്റെ ശസ്ത്രക്രിയയ്‌ക്കൊപ്പം ഹൃദയം നൽകുന്ന ദാതാവിന്റെ മരണം കൂടി ഉറപ്പിക്കാമെന്ന് ലാവി പറയുന്നു.

ചൈനയിലെ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ ലാവി

ഇസ്രേയലിൽ 'അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിയമം-2008' പാസ്സാക്കുന്നതിനായി അത്യന്തം പരിശ്രമിച്ച വ്യക്തിയാണ് ഹൃദ്രോഗ ശസ്ത്രക്രിയ വിദഗ്ദ്ധനും ഇസ്രേയൽ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായ ഡോ.ജേക്കബ് ലാവി. കുറഞ്ഞ സമയത്തിനുള്ളിൽ ചൈനയിൽ വ്യാപകമായി അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നതെങ്ങനെയെന്ന സംശയത്തിനു പിന്നാലെ നടത്തിയ പഠനങ്ങളാണ് ഡോക്ടർ ലാവിയെ ഞെട്ടിക്കുന്ന ചില സത്യത്തിലേക്ക് നയിച്ചത്.

ഇസ്രേയലിൽ ആവശ്യത്തിന് ഹൃദയ ദാതാക്കൾ ഇല്ലാത്തതിനാൽ കാത്തിരുന്നു മടുത്ത ഒരു രോഗിയുടെ ഇൻഷുറൻസ് കമ്പനി ഹൃദയം മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്കായി രോഗിയെ കൊണ്ടുപോയത് ചൈനയിലേക്കാണ്. രണ്ടാഴ്ച്ചക്കുള്ളിൽ ഹൃദയ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കുമെന്ന് രോഗി പറഞ്ഞത് ശരിക്കും ഞെട്ടിച്ചു. ലാവിയുടെ ജീവിതം ആസ്‌പദമാക്കി സംവിധാനം ചെയ്‌ത 'ഹാർഡ് റ്റു ലിവ്' ഡോക്യുമെന്ററിയിൽ 2005ൽ രോഗിയുമായി ലാവി നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗമാണിത്.

രണ്ട് ആഴ്‌ചക്കുള്ളിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എങ്ങനെ നടത്താൻ സാധിക്കുമെന്നു അന്ന് അയാളോട് ലാവി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ലാവി ചൈനയിലെ അവയവം മാറ്റിവെയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. മിക്കവാറും ജീവിച്ചിരിക്കുന്നവരാണ് ചൈനയിൽ ഹൃദയം ദാനം ചെയ്യുന്നത്. ചൈനയിൽ ഒരു ദിവസം ഹൃദയം മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്ക്കായി നിർദേശിക്കുകയാണെങ്കിൽ, സ്വീകർത്താവിന്റെ ശസ്ത്രക്രിയയ്‌ക്കൊപ്പം ഹൃദയം നൽകുന്ന ദാതാവിന്റെ മരണം കൂടി ഉറപ്പിക്കാമെന്ന് ലാവി പറഞ്ഞു. അതായത് ചൈനയിൽ അവയവം മാറ്റിവെയ്ക്കുക എന്നത് ഒന്നോ രണ്ടോ ആഴ്‌ചക്കുള്ളിൽ നടക്കുന്ന ഒരു നിസാരകാര്യമാണ്.

ഇത്രയും വേഗത്തിൽ എങ്ങനെ അവയവ ദാന ശസ്ത്രക്രിയ നടക്കുന്നു, അതിനായുള്ള ദാതാവിനെ എവിടെ നിന്നും ലഭിക്കുന്നു തുടങ്ങിയ ലാവിയുടെ കണ്ടെത്തലുകൾ ഒടുവിൽ എത്തിച്ചേരുന്നത് കിൽഗോറിന്റെയും മാതസിന്റെയും ഗവേഷണത്തിലാണ്. ചൈനയിൽ പുതുതായി രൂപമെടുത്ത ആത്മീയ പരിശീലനമാണ് ഫാലുൻ ഗോങ്. ചൈനയിലെ ഭരണ വ്യവസ്ഥയിൽ ഏറെ വെറുക്കപ്പെട്ട ഫലുൻ ഗോങ് പരിശീലകരെ കൂട്ടത്തോടെ നശിപ്പിക്കുന്നതിനായാണ് ചൈനയിൽ ബലമായ അവയവദാനം നടക്കുന്നതെന്ന് കിൽഗോറിന്റെയും ഡേവിഡ് മാതസിന്റെയും ഗവേഷണത്തിൽ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടി 1999 ൽ ചൈനയിൽനിന്നും ഫാലുൻ ഗോങ് തുടച്ചുമാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചൈനയിൽ ആരെങ്കിലും ഫാലുൻ ഗോങ് അഭ്യസിക്കുന്നതായി പിടിക്കപ്പെട്ടാൽ അയാളെ പൊലീസ് അറസ്റ്റ് ചെയ്യും. ഫാലുൻ ഗോങ് അനുയായികളെ കൂട്ടത്തോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ആളുകളെ അനിയന്ത്രിതമായ അറസ്റ്റ് ചെയ്യുക, ബലമായി ജോലി എടുപ്പിക്കുക, ശാരീരികമായി പീഡനത്തിനിരയാക്കുക, ചിലപ്പോൾ മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു.

ഇതിന്റെ ഭാഗമായി ജയിലിൽ കഴിയുന്ന ഫാലുൻ ഗോങ് അനുയായികളെക്കൊണ്ട് ബലമായി അവയവ ദാനം നടത്തിക്കുകയാണ് സർക്കാർ ചെയുന്നതെന്ന് കാനേഡിയൻ മനുഷാവകാശ നിയമോപദേശകനായ മാതസ് വ്യക്തമാക്കി. ചൈനയിൽ വ്യാപകമായി അവയവദാനം നടക്കുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുന്നതിനായി സ്വതന്ത്രമായി അന്വേഷണം നടത്തിയ വ്യക്തിയാണ് മാതസ്. അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി ചൈനയിൽ എത്തുന്ന ആളുകൾക്ക് ആവശ്യമായ ഫാലുൻ ഗോങ് അഭ്യാസികളെ സർക്കാർ പ്രതിനിധികൾ ആശുപത്രി അധികൃതർക്ക് എത്തിച്ചുകൊടുക്കും. ഗവേഷണത്തിൽ മാതസും കിൽഗോറും നിരവധി ഫാലുൻ ഗോങ് അനുയായികളുമായി സംഭാഷണം നടത്തിയിരുന്നു. ചൈനയിലെ ജയിലുകളിൽ കഴിയുന്ന ഇവരിൽ ഭൂരിഭാഗം ആളുകളും തടവറയ്ക്കുള്ളിൽനിന്നും പറത്തുവരാനായി ആഗ്രഹിക്കുന്നവരാണ്.

തടവറകൾക്കുള്ളിലെ ഫാലുൻ ഗോങ് അനുയായികളുടെ രക്തവും അവയവങ്ങളും യഥാക്രമം ജയിലിൽനിന്നും പരിശോധനയ്ക്ക് വിധേയമാക്കുന്നതായി സംഭാഷണത്തിനൊടുവിൽ മനസിലായതായി മാതസ് വ്യക്തമാക്കിയതായി ലാവി പറഞ്ഞു. അതായത് അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി മാത്രമായി ജയിലിൽ കഴിയുന്ന ഓരോ അനുയായികളെയും അധികൃതർ വ്യത്യസ്‌ത പരിശോധനകൾക്ക് വിധേയനാക്കും.

ബുദ്ധമതത്തിന്റെ കീഴിലുള്ള സമാധാനപരമായ ശിക്ഷണമാണ് ഫാലുൻ ഗോങ്. ഈ ശിക്ഷണ പ്രകാരം മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല. മാനസികവും ശാരീരികവുമായ ആരോഗ്യപൂർണ്ണമായ ജീവിതമാണ് ഫാലുൻ ഗോങിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യവാന്മാരും, നിഷ്‌കളങ്കരുമായ ആളുകളെ കൊന്നൊടുക്കുന്നത് മനസ്സാക്ഷിക്കു വിരുദ്ധമായ കാര്യമാണെന്നും, ആരോഗ്യമുള്ള ഒരാളെ കൊന്നെങ്കിൽ മാത്രമേ രോഗിയായ ഒരാൾക്ക് ജീവിക്കാനാകൂ എന്നും മാതസ് പറഞ്ഞു.

ചൈനയിൽ നടക്കുന്ന നിയമപരമല്ലാത്ത ഈ അവസ്ഥയുടെ സത്യമറിഞ്ഞതിനുശേഷമാണ് ഇസ്രേയലിൽ 'അവയവം മാറ്റിവെയ്ക്കാൻ നിയമം' നിലവിൽ വരുന്നതിനായി ജേക്കബ് ലാവി അത്യന്തം പരിശ്രമിച്ചത്. ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2008ൽ ഇസ്രേയലിൽ ഈ നിയമം നിലവിൽ വന്നു. അവയവം മാറ്റിവെയ്ക്കാൻ നിയമപ്രകാരം മൂന്ന് വർഷമാണ് ശിക്ഷ, അവയവം കൊടുക്കൽ വാങ്ങൽ, അവയവങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ എന്നിവയ്ക്ക് വലിയ തുക പിഴ ഈടാക്കും.

ചൈന സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ രീതിയിൽ തിരിച്ചടിച്ച ലാവി ചൈനയുടെ ഭരണ വ്യവസ്ഥയ്ക്കെതിരെയും നിയമപരമല്ലാത്ത ചൈനയിൽ നടക്കുന്ന അവയവ ശസ്ത്രക്രിയക്കെതിരെയും ശക്തമായ രീതിയിൽ തിരിച്ചടിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ചുനിന്നു പോരാടുമെന്ന് പ്രതീക്ഷിക്കുന്നതായി ലാവി പറഞ്ഞു.

Read More >>