പുരോഹിതനെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഗ്രീന്‍സ്ബര്‍ഗ് രൂപത

ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് രൂപതയുടെ റിവ്യൂ ബോര്‍ഡിന് സമര്‍പ്പിക്കുകയായിരുന്നു

പുരോഹിതനെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഗ്രീന്‍സ്ബര്‍ഗ് രൂപത

ഗ്രീന്‍സ്ബര്‍ഗ് രൂപത നടത്തിയ അന്വേഷണത്തില്‍ വെസ്റ്റ്‌മോര്‍ലാന്‍ഡ് കൗണ്ടി പുരോഹിതന് എതിരെയുള്ള ലൈംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണമായിരുന്നു ഫാദര്‍ ജോസഫ് ബോനഫെഡിന് മേലുണ്ടായിരുന്ന ആരോപണം.

ഫാദറിന് എതിരെയുള്ള കേസന്വേഷണം അവസാനിപ്പിച്ചതായി ഗ്രീന്‍സ്ബര്‍ഗ് രൂപത അറിയിച്ചു. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് രൂപതയുടെ റിവ്യൂ ബോര്‍ഡിന് സമര്‍പ്പിക്കുകയായിരുന്നു. പള്ളിയുടെ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അന്വേഷണം.

1990 ല്‍ ഫാദര്‍ ജോസഫ് ബോനഫെഡ് പള്ളിയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. കുട്ടിയുടെ അമ്മയായിരുന്നു രൂപതയ്ക്ക് പരാതി നല്‍കിയിരുന്നത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് 2018 ല്‍ ഓഗസ്റ്റില്‍ ഫാദര്‍ ജോസഫിനെ പാസ്റ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

Read More >>