ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്

ദാവൂദിന് ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കാലിലുണ്ടായ വ്രണത്തെതുടര്‍ന്നു ചികിത്സയിലാണെന്നായിരുന്നു സൂചന.

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്

ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്നു റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദാവൂദ് ആരോഗ്യവാനാണെന്നു അനുയായി ചോട്ടാ ഷക്കീല്‍ ചാനലിനോട് പ്രതികരിച്ചു.

ദാവൂദിന് ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കാലിലുണ്ടായ വ്രണത്തെതുടര്‍ന്നു ചികിത്സയിലാണെന്നായിരുന്നു സൂചന.

മുംബൈ സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ പലതവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാല്‍ ദാവൂദ് രാജ്യത്തില്ലെന്നായിരുന്നു പാക്കിസ്ഥാന്‌റെ നിലപാട്.

Story by