ഓൺലൈൻ സ്റ്റോറിന് മോശം അഭിപ്രായം; 850 കിലോമീറ്റർ യാത്ര ചെയ്‌ത് ഉടമ യുവതിയെ മർദ്ദിച്ചു

ചിയോ ഡിയുടെ പരാതിയിൽ സൈറ്റ് റേറ്റിങിൽ 12 പോയിന്റാണ് സ്റ്റോർ ഉടമയ്ക്ക് നഷ്ടമായത്‌. തുടർന്ന് പരാതിയിൽ കലിപൂണ്ട സ്റ്റോറുടമ സാങ് ഡിസംബർ 27ന് 850 കിലോമീറ്റർ ദൂരം യാത്ര ചെയ്‌ത് യുവതിയെ മർദ്ദിക്കുകയായിരുന്നു.

ഓൺലൈൻ സ്റ്റോറിന് മോശം അഭിപ്രായം; 850 കിലോമീറ്റർ യാത്ര ചെയ്‌ത് ഉടമ യുവതിയെ മർദ്ദിച്ചു

ഓൺലൈൻ സ്റ്റോറിലെ ഉത്പന്നത്തെക്കുറിച്ച് മോശമായ അഭിപ്രായം എഴുതിയ യുവതിയെ 850 കിലോമീറ്റർ ദൂരം യാത്ര ചെയ്‌ത് ഉടമ മർദ്ദിച്ചു. ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ തബോബാവോവിലെ അലിബാബസ് സ്റ്റോറിൽ നിന്നും ചിയോ ഡി എന്ന യുവതിയാണ് 300 യുവാൻ കൊടുത്ത് ഉത്പന്നം വാങ്ങുകയും സ്റ്റോറിന്റെ പേജിൽ ഉത്‌പന്നത്തെക്കുറിച്ചുള്ള പരാതികൾ എഴുതുകയും ചെയ്‌തത്‌. 2017 ഡിസംബർ 20നായിരുന്നു സംഭവം.

ചിയോ ഡിയുടെ പരാതിയിൽ സൈറ്റ് റേറ്റിങില്‍ 12 പോയിന്റാണ് സ്റ്റോർ ഉടമയ്ക്ക് നഷ്ടമായത്. തുടർന്ന് പരാതിയിൽ കലിപൂണ്ട സ്റ്റോറുടമ സാങ് ഡിസംബർ 27ന് 850 കിലോമീറ്റർ ദൂരം യാത്ര ചെയ്‌ത് യുവതിയെ മർദ്ദിക്കുകയായിരുന്നു. പിക്കപ്പ് പോയിന്‍റില്‍ കാത്തുനിൽക്കുന്ന യുവതിയെ സാങ് മർദ്ദിക്കുകയായിരുന്നു. മുഖത്തും, ദേഹത്തും ക്രൂരമായി മർദ്ദിക്കുകയും നിലത്തേക്ക് തള്ളുകയും ചെയ്തു.

Read More >>