ഈജിപ്തിൽ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങി അൽസീസി

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അൽസീ​സി​ക്കെ​തി​രെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന്​ മു​ൻ ഈജിപ്​​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സ​മി അ​നാ​നും അ​റി​യി​ച്ചിട്ടുണ്ട്.

ഈജിപ്തിൽ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങി അൽസീസി

മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രിക്കുമെന്ന് വെളിപ്പെടുത്തി നിലവിലെ പ്ര​സി​ഡന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ അ​ൽ​സീ​സി. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ അൽസീസി ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇതിന് മുൻപ് തന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ അൽസീസി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. അ​തിനിടെ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ അൽസീ​സി​ക്കെ​തി​രെ സ്​​ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന്​ മു​ൻ ഈജിപ്​​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ സ​മി അ​നാ​നും അ​റി​യി​ച്ചിട്ടുണ്ട്.

മാ​ർ​ച്ച്​ 26 മു​ത​ൽ 28 വ​രെ​യാ​ണ്​ തെ​​ര​ഞ്ഞെ​ടു​പ്പ്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 29നാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വും മ​നു​ഷ്യാ​വ​കാ​ശ ​പ്ര​വ​ർ​ത്ത​ക​നുമായ ഖാ​ലി​ദ്​ അ​ലി, ബ​ഹി​രാ​കാ​ശ ശാസ്ത്രജ്ഞൻ എ​സ്സാം ഹെ​ഗ്ഗി എ​ന്നി​വ​രും മത്സരരംഗത്തുണ്ട്. 2014 മുതൽ ഈജിപ്റ്റിന്റെ പ്രസിഡന്റാണ് അൽസീസി.

Read More >>