ഗോമൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠനം

ഗോ മൂത്രത്തിൽ അടങ്ങിയിരിക്കുന്ന നൈട്രസ് ഓക്സൈഡ് കാർബഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങ് വിനാശകാരിയാണെന്നാണ് കണ്ടെത്തൽ.

ഗോമൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠനം

ഗോമൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ഗോ മൂത്രത്തിൽ അടങ്ങിയിരിക്കുന്ന നൈട്രസ് ഓക്സൈഡ് കാർബഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങ് വിനാശകാരിയാണെന്നാണ് കണ്ടെത്തൽ. കൊളംബിയയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ട്രോപ്പിക്കൽ അഗ്രികൾച്ചറർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അർജന്റീന, ബ്രസീൽ, കോളംബിയ എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഗോമൂത്രം കലർന്ന മണ്ണിൽ നിന്നും സാധാരണയിൽ അധികമായി നൈട്രിസ് ഓകാസൈഡ് കാർബൺ ഉൽപാദിപ്പിക്കുന്നതായി കണ്ടത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പശുക്കൾ ഉളള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ചാണകവും ഗോ മൂത്രവും വളമായി കർഷകർ ഉപയോഗിക്കാറുമുണ്ട്. എന്നാൽ പുതുതായി തരിശു ഭൂമികൾ ഉണ്ടാവുന്നതും ഇന്ത്യയിൽ ആണ്.ഇങ്ങനെ ഭൂമി തരിശാവുന്നതിനു കാരണം നൈട്രജൻ മണ്ണിൽ ഉല്പാദിപ്പിക്കപ്പെടുന്നതാണെന്നാണ് മറ്റൊരു കണ്ടെത്തൽ .