ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനെതിരേ ലോക രാജ്യങ്ങളുടെ പ്രതിഷേധം

മുസ്ലീം, ക്രിസ്ത്യന്‍, ജൂത വിശ്വാസികള്‍ ഒരു പോലെ പുണ്യ നഗരമായി കാണുന്ന സ്ഥലമാണ് ജറുസലേം. 1980ല്‍ തന്നെ ഇസ്രയേല്‍ ജറുസലേമിനെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ലോകരാജ്യങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനെതിരേ ലോക രാജ്യങ്ങളുടെ പ്രതിഷേധം

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രതിഷ്ഠിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളുടെ പ്രതിഷേധം. ഇന്നലെ രാത്രിയിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായ വിമർശനമാണ് ഉയര്‍ത്തുന്നത്.

മുസ്ലീം, ക്രിസ്ത്യന്‍, ജൂത വിശ്വാസികള്‍ ഒരു പോലെ പുണ്യ നഗരമായി കാണുന്ന സ്ഥലമാണ് ജറുസലേം. 1980ല്‍ തന്നെ ഇസ്രയേല്‍ ജറുസലേമിനെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ലോകരാജ്യങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല. ലോക മുസ്ലീം ജനതയോടുള്ള അവഹേളനമാണ് ട്രംപിന്റെ തലസ്ഥാന പ്രഖ്യാപനം എന്നാണ് അറബ് രാഷ്ട്രങ്ങള്‍ നോക്കികാണുന്നത്. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങള്‍ക്കൊപ്പം ട്രംപിനെ എതിർക്കുന്നുണ്ട്.

സൗദി അറേബ്യ ട്രംപിന്റെ പ്രഖ്യാപനത്തെ ന്യായീകരിക്കാനാവാത്തതും നിരുത്തരവാദിത്വപരവുമാണ് എന്നാണ് വിശേഷിപ്പിച്ചത്. ഫ്രാൻസും ബ്രിട്ടനും ഒരിക്കലും നിലപാടിനെ അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി. ഒരു പ്രദേശത്തെ അഗ്നിവലയത്തിലൂടെ കടത്തി വിടാനാണ് ട്രംപിന്റെ ശ്രമമെന്നും തുർക്കിയിലെ പ്രസിഡന്റ് റെസെപ് ത്വയ്യിബ് എർദോഗൻ പ്രതികരിച്ചു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപനത്തെ ചരിത്രപരമായി വിശേഷിപ്പിക്കുകയും കൂടുതൽ രാജ്യങ്ങൾ പുതിയ തീരുമാനത്തോട് യോജിക്കണമെന്നും പറഞ്ഞു.

ഇതേതുടർന്ന് പലസ്‌തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും പിന്തുണ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ പലസ്‌തീൻ ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിരോധിക്കാൻ നൂറോളം വരുന്ന ഇസ്രായേൽ സേന വെസ്റ്റ് ബാങ്കിൽ വിന്യസിച്ചിട്ടുണ്ട്.

Read More >>