ലൂസിഫറിനു ആദ്യമായി പള്ളി കൊളംബിയയിൽ; 'വിശ്വാസികളുടെ' പ്രവാഹമെന്ന് റിപ്പോർട്ട്

കൊളംബിയിലെ മോണ്ടെനെഗ്രോ ഗ്രാമപ്രദേശത്താണ് ആരാധനാലയം സ്ഥിതിചെയ്യുന്നത്

ലൂസിഫറിനു ആദ്യമായി പള്ളി കൊളംബിയയിൽ; വിശ്വാസികളുടെ പ്രവാഹമെന്ന് റിപ്പോർട്ട്

പല വിധത്തിലുള്ള വിശ്വാസങ്ങുടെ മണ്ണാണ് അമേരിക്ക. ദെെവത്തെയും സാത്താനെയും ആരാധിക്കുന്നവർ ഇന്ന് കുറവല്ല രാജ്യത്ത്. ഇപ്പോൾ സാത്താനായി പള്ളി നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ‌. കൊളംബിയിലെ മോണ്ടെനെഗ്രോ ഗ്രാമപ്രദേശത്താണ് ആരാധനാലയം സ്ഥിതിചെയ്യുന്നത്.

വർഷന്തോറും നടക്കുന്ന ഫെസ്റ്റിവലിൽ ആയിരകണക്കിന് സാത്താൻ‌ ആരാധകരാണ് പള്ളിയിലേക്ക് എത്തുന്നത്. സാത്താന്റെ വേഷമണിഞ്ഞ് തെരുവിലൂടെ രൂപം കെട്ടിവലിച്ച് പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. ചെറിയ ഹാളിനുള്ളിൽ തയ്യാറാക്കിയിരിക്കുന്ന സാത്താന്റെ പ്രതിമയ്ക്ക് മുന്നിൽ നിരവധി ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നാല് ചുമരുകളിൽ സാത്താന്റെ ചിത്രങ്ങളും പ്രത്യേക ലിപികളും സ്ഥാപിച്ചിട്ടുണ്ട്. ഒരു വിഭാ​ഗം മാധ്യമപ്രവർത്തകരാണ് പള്ളിയെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പുറത്ത് കൊണ്ടുവന്നത്.2015 ൽ ഒക്കലഹോമയിൽ സാത്താൻ പ്രതിമ സ്ഥാപിച്ച പള്ളിക്കെതിരെ വിശ്വാസികൾ രം​ഗത്ത് എത്തിയിരുന്നു. തുടർന്ന് ഡെട്രോയി ന​ഗരത്തിലേക്ക് മാറ്റുകയും നിരവധി സാത്താൻ ആരാധകരാണ് പള്ളിയിലേക്ക് എത്തിയതെന്നും. രാജ്യത്ത് കൂടുതൽ പള്ളികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നു അന്തർദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Story by
Read More >>