ട്രെയിനിയെ വിമാനമേല്‍പ്പിച്ച് പാക്ക് പൈലറ്റ് രണ്ടര മണിക്കൂര്‍ ഉറങ്ങി; കുംഭകര്‍ണനോട് തല്‍ക്കാലം വീട്ടില്‍ പോയി ഉറക്കം തുടരാന്‍ അധികൃതര്‍

പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ ഹാഷ്മിക്കെതിരെ നടപടിയെടുക്കാന്‍ തുടക്കത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമുഖത കാണിച്ചതായി ദി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ട്രെയിനിയെ വിമാനമേല്‍പ്പിച്ച് പാക്ക് പൈലറ്റ് രണ്ടര മണിക്കൂര്‍ ഉറങ്ങി; കുംഭകര്‍ണനോട് തല്‍ക്കാലം വീട്ടില്‍ പോയി ഉറക്കം തുടരാന്‍ അധികൃതര്‍

'ചെറുതായി ഒന്ന് മയങ്ങി വരാം അതുവരെ നീ 'സ്റ്റിയറിംഗ്' പിടിക്ക് എന്നു പറഞ്ഞ് ട്രെയിനിയെ വിമാനത്തിന്റെ നിയന്ത്രണമേല്‍പ്പിച്ചാണു പാക്കിസ്ഥാനിലെ ഒരു പൈലറ്റ് ബിസിനസ് ക്ലാസിലേക്ക് ഒന്നു തലചായ്ക്കാന്‍ പോയത്. ബിസിനസ് ക്ലാസിലെ സുഖം കൊണ്ടാണെന്നു തോന്നുന്നു, ഉറക്കം രണ്ടര മണിക്കൂര്‍ വരെ നീണ്ടു. ഈ സമയമത്രയും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത ട്രെയിനി 305 യാത്രക്കാരുമായി വിമാനം പറത്തുകയായിരുന്നു. അമീര്‍ അക്തര്‍ ഹാഷ്മിയെന്ന പൈലറ്റാണ് ഏപ്രില്‍ മാസത്തില്‍ ജോലിക്കിടെ ഉറങ്ങാന്‍ പോയി വില്ലനായത്.

സംഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പൈലറ്റ് ഉറങ്ങുന്ന ചിത്രം ആരോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. എന്നാല്‍ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായ ഹാഷ്മിക്കെതിരെ നടപടിയെടുക്കാന്‍ തുടക്കത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമുഖത കാണിച്ചതായി ദി ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പിഐഎ വക്താവ് ഡാന്യല്‍ ഗിലാനി പറഞ്ഞു. ഏപ്രില്‍ 26നു ലണ്ടനില്‍ നിന്നു പാക്കിസ്ഥാനിലേക്കു വരുന്ന വിമാനത്തിലാണു സംഭവം. ട്രെയിനികള്‍ക്കു പരിശീലനം നല്‍കുന്നതിനു പ്രതിമാസം 10,00,000 ഡോളര്‍ വേതനം ലഭിക്കുന്ന പൈലറ്റാണ് ഹാഷ്മി.

Read More >>