22 വർഷക്കാലത്തെ മലബന്ധത്തിന് അറുതി; യുവാവിന്റെ വയറിൽനിന്നും 13 കിലോ ഭാരമുള്ള വിസർജ്യം നീക്കി

ആരംഭകാലത്തുതന്നെ രോഗം ചികിത്സിക്കാന്‍ കഴിയുകയാണെങ്കില്‍ മാലിന്യം രക്തത്തിലേയ്ക്ക് കലരുന്നത് തടയാനാകും.

22 വർഷക്കാലത്തെ മലബന്ധത്തിന് അറുതി; യുവാവിന്റെ വയറിൽനിന്നും 13 കിലോ ഭാരമുള്ള വിസർജ്യം നീക്കി

22 വര്‍ഷക്കാലം മലവിസര്‍ജ്ജനം നടത്താന്‍ കഴിയാതിരുന്ന യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൈനയിലാണ് സംഭവം. 13 കിലോ ഭാരമുള്ള വസര്‍ജ്യമാണ് യുവാവിൽനിന്നും ഡോക്ടര്‍ന്മാര്‍ നീക്കം ചെയ്തത്.

നവജാത ശിശുക്കളില്‍ കണ്ടുവരുന്ന ഹിര്‍ഷ്‌സ്പ്രിങ് എന്ന അസുഖമാണ് ഇത്. വന്‍ കുടലിലെ ചില നാഡീ കോശങ്ങളുടെ അഭാവമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. മലശോധന നടക്കാതെ വരുന്നതോടെ ശരീരത്തില്‍ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയുണ്ടാകും. മാലിന്യം കെട്ടിക്കിടക്കുന്നതോടെ വന്‍കുടല്‍ വീര്‍ത്തുവരികയും ചെയ്യും. ആരംഭകാലത്തുതന്നെ രോഗം ചികിത്സിക്കാന്‍ കഴിയുകയാണെങ്കില്‍ മാലിന്യം രക്തത്തിലേയ്ക്ക് കലരുന്നത് തടയാനാകും.

'ജൂണ്‍ എട്ടിനായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയിലെത്തിയപ്പോള്‍ യുവാവിന് ഒമ്പത് മാസം ഗര്‍ഭിണിയുടെയത്ര വയറുണ്ടായിരുന്നു. 30 ഇഞ്ച് നീളവും 13 കിലോ ഭാരവുമുള്ള വിസര്‍ജ്യം അടങ്ങിയ കുടലിന്റ ഭാഗമാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.' ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ യിന്‍ ലു പറഞ്ഞു.


Story by
Read More >>