ചൈനയില്‍ മുസ്ലീം നാമങ്ങള്‍ തെരഞ്ഞെടുത്ത് നിരോധിച്ചു; ഖുറാനും സദ്ദാമും മക്കയുമടക്കം ഇനി പാടില്ലെന്ന് ഉത്തരവ്

നിരോധിത പേരുകളിടുന്ന കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ചൈനയില്‍ മുസ്ലീം നാമങ്ങള്‍ തെരഞ്ഞെടുത്ത് നിരോധിച്ചു; ഖുറാനും സദ്ദാമും മക്കയുമടക്കം ഇനി പാടില്ലെന്ന് ഉത്തരവ്

ചൈനയില്‍ തെരഞ്ഞെടുത്ത ഡസന്‍ കണക്കിന് മുസ്ലീം പേരുകള്‍ക്ക് നിരോധനം. കുട്ടികള്‍ക്ക് നിരോധിച്ച പേരുകളിട്ടാല്‍ അവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടമെന്ന നിലയിലാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. ഇസ്ലാം, ഖുറാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം എന്നിവയടക്കം ഡസന്‍ കണക്കിന് പേരുകളാണ് നിരോധിച്ചത്.

മുസ്ലീങ്ങള്‍ കൂടുതലുള്ള സിനിജാംഗ് പ്രവിശ്യയിലാണ് നിലവില്‍ ഉത്തരവ് നടപ്പിലാക്കുക. നിരോധിത പേരുകളിടുന്ന കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. നിരോധിച്ച പട്ടികയിലുള്ള പേരുള്ളവര്‍ക്ക് 'മതപരമായ താല്‍പര്യം കൂടുതലാകും' എന്ന കാരണമാണ് ഉത്തരവിനോടനുബന്ധിച്ച് സര്‍ക്കാര്‍ പറയുന്നത്. ഹജ്ജ്, മദീന എന്നിവയാണ് നിരോധിക്കപ്പെട്ടവയിലെ മറ്റ് പ്രധാന പേരുകള്‍.

Read More >>