ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ യുവാവ് അത്ഭുതകരമായി രക്ഷപെടുത്തി: വീഡിയോ വൈറലാകുന്നു

പ്ലാറ്റ്‌ഫോമിലേക്ക് അതിവേഗ ട്രെയിന്‍ വരുമ്പോഴാണ് കോളേജ് വിദ്യാര്‍ത്ഥിനിയെന്ന് കരുതുന്ന യുവതി പൊടുന്നനെ ആത്മഹത്യക്ക് ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്ലാറ്റ്‌ഫോമിലിടിച്ച് തലയ്ക്ക് പരിക്കേറ്റെങ്കിലും ട്രെയിന്‍ കടന്നുപോകും വരെ യുവാവ് യുവതിയുടെ കൈയില്‍ നിന്ന് പിടിവിടാതെ നിലത്തു കിടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ യുവാവ് അത്ഭുതകരമായി രക്ഷപെടുത്തി: വീഡിയോ വൈറലാകുന്നു

ട്രെയിനിനു മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ അത്ഭുതകരമായി രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം. ചൈനയിലെ പുട്ടിയാന്‍ സ്റ്റേഷനില്‍ മെയ് 10നാണ് സംഭവം നടന്നത്. ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയാണ് റയില്‍വേ ജീവനക്കാരനായ യുവാവ് ഒറ്റക്കുതിപ്പിന് കടന്നുപിടിച്ച് രക്ഷിച്ചത്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ യൂട്യൂബിലടക്കം വൈറലായിട്ടുണ്ട്.


പ്ലാറ്റ്‌ഫോമിലേക്ക് അതിവേഗ ട്രെയിന്‍ വരുമ്പോഴാണ് കോളേജ് വിദ്യാര്‍ത്ഥിനിയെന്ന് കരുതുന്ന യുവതി പൊടുന്നനെ ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് നിരീക്ഷിച്ചുകൊണ്ട് തൊട്ടടുത്തു നിന്ന യുവാവ് ഉടന്‍ ഇവരെ പിന്നോട്ടു വലിച്ചിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്ലാറ്റ്‌ഫോമിലിടിച്ച് തലയ്ക്ക് പരിക്കേറ്റെങ്കിലും ട്രെയിന്‍ കടന്നുപോകും വരെ ഇയാള്‍ യുവതിയുടെ കൈയില്‍ നിന്ന് പിടിവിടാതെ നിലത്തു കിടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.