കൃപാണമെന്ന് ഹർപ്രീത് സിങ്; കൊലക്കത്തിയെന്ന് പൊലീസ്: കൈവിലങ്ങിട്ടതിന് ശേഷം ഒരു വിശേഷാൽ പ്രായശ്ചിത്തവും

ഒൻപതു വർഷം മുൻപാണ് ഇയാൾ സിഖ് മതം സ്വീകരിച്ചത്. മതാചാരം കർശനമായി പാലിക്കുന്നതിനാൽ താൻ കൃപാണം ധരിക്കുകയായിരുന്നുവെന്ന് ആദ്യം തന്നെ ഹർപ്രീത് സിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സിഖ് മതാചാരം അറിയാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. "മരണകാരിയായ വസ്തുക്കൾ ആണെന്ന് കണ്ടാൽ ഒഴിവാക്കാനാവില്ല. അതിനാൽ പൊലീസ് നിയമമനുസരിച്ച് പ്രവർത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ." ജെന്നിഫർ പീച്ച് പറഞ്ഞു. ഏതായാലും സംഭവത്തെ തുടർന്ന് വിശേഷാൽ പ്രായശ്ചിത്തവുമുണ്ടായി...

കൃപാണമെന്ന് ഹർപ്രീത് സിങ്; കൊലക്കത്തിയെന്ന് പൊലീസ്: കൈവിലങ്ങിട്ടതിന് ശേഷം ഒരു വിശേഷാൽ പ്രായശ്ചിത്തവും

കൊലക്കത്തി കൈയ്യിലേന്തി കച്ചവട സമുച്ചയത്തിലെത്തിയെന്ന കുറ്റം ചുമത്തി പൊലീസ് പിടികൂടിയ സിഖുകാരൻ ഒടുവിൽ മോചിതനായി. അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം. താൻ അക്രമിയല്ല എന്ന് ഹർപ്രീത് സിങ് ഖൽസ (33) ആവർത്തിച്ചു വിലപിച്ചിട്ടും അമേരിക്കൻ പൊലീസ് വഴങ്ങിയില്ല. അവർ ഹർപ്രീത് സിങിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. തലയ്ക്കു പിന്നിൽ കൈപിണച്ചു മാറി നിൽക്കാൻ ആജ്ഞാപിച്ചു. കൊലക്കത്തിയല്ല, സിഖുകാരുടെ 'കൃപാണ'മാണെന്നു പറഞ്ഞു മനസ്സിലാക്കാൻ ഹർപ്രീത് സിങ് ഖൽസ ശ്രമിച്ചെങ്കിലും അമേരിക്കൻ പൊലീസിന്റെ 'ഡ്യൂട്ടി സ്പീഡ്' മൂലം സാധിച്ചില്ല. ക്ഷണനേരം കൊണ്ട് ഹർപ്രീത് സിങിനെ അവർ കൈവിലങ്ങിട്ടു ബാൾട്ടിമോർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.


ഹർപ്രീത് സിങ് ബാൾട്ടിമോറിലേ ഒരു സൂപ്പർ മാർക്കറ്റിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹർപ്രീത് സിങ് സൂക്ഷിച്ചിരുന്ന കൃപാണം കണ്ടു തെറ്റിദ്ധരിച്ചവർ പരാതിപ്പെട്ടതനുസരിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ജസ്റ്റിൻ സ്മിത്ത് എന്ന താൻ സിഖ് മതം സ്വീകരിച്ചതിനാൽ ആചാരപ്രകാരം ധരിക്കേണ്ട കൃപാണത്തെ കൊലക്കത്തിയെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചതാണ് എന്ന് ഹർപ്രീത് സിങ് ഖൽസയ്ക്ക് ഒടുവിൽ ബോധ്യപ്പെടുത്താനായി.

ഒൻപതു വർഷം മുൻപാണ് ഇയാൾ സിഖ് മതം സ്വീകരിച്ചത്. മതാചാരം കർശനമായി പാലിക്കുന്നതിനാൽ താൻ കൃപാണം ധരിക്കുകയായിരുന്നുവെന്ന് ആദ്യം തന്നെ ഇയാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സിഖ് മതാചാരം അറിയാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്.

സംഭാവത്തോടനുബന്ധിച്ച്‌ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞാതായി ബാൾട്ടിമോർ കൗണ്ടി ഓഫീസർ ജെന്നിഫർ പീച്ച് അറിയിച്ചു.

"മരണകാരിയായ വസ്തുക്കൾ ആണെന്ന് കണ്ടാൽ ഒഴിവാക്കാനാവില്ല. അതിനാൽ പൊലീസ് നിയമമനുസരിച്ച് പ്രവർത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ." ജെന്നിഫർ പീച്ച് പറഞ്ഞു. "ഏതായാലും സംഭവത്തെ തുടർന്ന് വിശേഷാൽ പ്രായശ്ചിത്തവുമുണ്ടായി. സിഖ് മതത്തെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് പഠിപ്പിക്കാൻ പൊലീസ് വകുപ്പിന് നിർദ്ദേശം ലഭിച്ചു."-ജെന്നിഫർ പീച്ച് വ്യക്തമാക്കി. ഉന്നത ഇടപെടലുകളെ തുടർന്ന്, ഒടുവിൽ ഹർപ്രീത് സിങ് ഖൽസയെ പൊലീസ് വിട്ടയച്ചു.

Read More >>