ജേണലിസം എത്തി നില്‍ക്കുന്ന ഇരുണ്ടയുഗം

വ്യാജവാര്‍ത്തകള്‍ പുതിയതല്ല. എല്ലാ വിവരങ്ങളും ലഭ്യമാണെങ്കിലും അതിനോടൊപ്പം തന്നെ വ്യാജവാര്‍ത്തകള്‍ക്കും വരിക്കാരുണ്ട്. പ്രധാന കാരണം ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് മേശപ്പുറത്തു നിന്നും തന്നെയാണെന്നതാണ്. വലിയ ന്യൂസ് റൂമുകളും ചെറുതായിപ്പോയി. വാര്‍ത്തകള്‍ക്കും, പരസ്യങ്ങള്‍ക്കും, വക്കാലത്തുകള്‍ക്കും വേണ്ടിയായി വാര്‍ത്താമുറികള്‍.

ജേണലിസം എത്തി നില്‍ക്കുന്ന ഇരുണ്ടയുഗം

ആസ്‌ത്രേല്യയിലെ രണ്ട് വലിയ മീഡിയ ഓര്‍ഗനൈസേഷനുകള്‍ അടുത്തിടെ വന്‍തോതില്‍ ജേണലിസ്റ്റ് സ്റ്റാഫുകളെ പിരിച്ചു വിട്ടു. എഡിറ്റോറിയല്‍ തസ്തികയില്‍ ഇരിക്കുന്നവര്‍ തൊട്ടുള്ള നൂറ്റി ഇരുപതോളം ജേണലിസ്റ്റുകള്‍ പുറത്താക്കപ്പെട്ടു.

ഇരുകൂട്ടരും പറഞ്ഞത് നിലവാരമുള്ള ജേണലിസത്തിനായി വെട്ടിക്കുറയ്ക്കല്‍ നടത്തിയെന്നാണ്. ആരും അത് വിശ്വസിച്ചിട്ടില്ലെങ്കിലും, ജേണലിസത്തിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു പ്രശ്‌നം ചര്‍ച്ചയില്‍ എത്തിയിട്ടുണ്ട് ഇപ്പോള്‍.

എന്തായാലും ഡോണാള്‍ഡ് ട്രംപിനു നന്ദി പറയണം. ഇപ്പോള്‍ വാര്‍ത്തയും വ്യാജവാര്‍ത്തയും എന്ന രീതിയില്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയാണ്.

കാര്യങ്ങള്‍ അപഗ്രഥിക്കുക, വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കുക, എന്നിട്ട് പ്രസിദ്ധീകരിക്കുക എന്ന നിലയിലേയ്ക്ക് വൈകിയാണെങ്കിലും ന്യൂസ് റൂമുകള്‍ തിരിയുന്നുണ്ട്. വാസ്തവം മാത്രം നല്‍കുന്ന യഥാര്‍ഥ ജേണലിസം ഇപ്പോള്‍ കുറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

വാര്‍ത്ത നല്‍കുക, അത് വായനക്കാരില്‍ എത്തിക്കുക, വായനക്കാരുടെ ശ്രദ്ധ പരസ്യക്കാര്‍ക്ക് കാണിച്ചു കൊടുക്കുക എന്നിങ്ങനെ ലളിതമായിരുന്നു വാര്‍ത്താമുറികള്‍. ഇന്‌റര്‍നെറ്റ് പ്രചാരത്തില്‍ വന്നപ്പോള്‍ അതില്ലാതായി. വായനക്കാരുടെ താല്‍പര്യങ്ങള്‍ മാറി. വാര്‍ത്തകള്‍ക്കായി സമയം ചെലവഴിക്കുന്ന വായനക്കാര്‍ ഇല്ലാതായി.

പക്ഷേ, അപ്പോള്‍ സാങ്കേതികവിദ്യ പുതിയ വാതായനങ്ങള്‍ തുറന്നു. പരസ്യവും വാര്‍ത്തയും എന്ന ഇരുപക്ഷത്തില്‍. ഇപ്പോള്‍ എല്ലാം എളുപ്പവും ഫലം നല്‍കുന്നതുമാണ്. ജേണലിസ്റ്റുകള്‍ക്ക് പണം നല്‍കാതെ തന്നെ പരസ്യം നല്‍കാം, കച്ചവടം നടത്താം എന്നായി. പ്രസാധകരും പരസ്യക്കാരും ഓണ്‍ലൈനിലേയ്ക്ക് തിരിഞ്ഞു. പക്ഷേ, പരസ്യവരുമാനം വളരെ ചുരുങ്ങിയെന്നു മാത്രം. കാരണം, ഇന്‌റര്‍നെറ്റ് ഉള്ള ആര്‍ക്കും ഇപ്പോള്‍ സൗജന്യമായി പരസ്യം നല്‍കാന്‍ സാധിക്കും.

ഇന്‌റര്‍നെറ്റ് കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ എത്തിക്കുമെന്ന് കരുതപ്പെട്ടു. പക്ഷേ അതല്ലായിരുന്നു വാസ്തവം. നാം ഒരു പുതിയ ഇരുണ്ടയുഗത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ പുതിയതല്ല. എല്ലാ വിവരങ്ങളും ലഭ്യമാണെങ്കിലും അതിനോടൊപ്പം തന്നെ വ്യാജവാര്‍ത്തകള്‍ക്കും വരിക്കാരുണ്ട്. പ്രധാന കാരണം ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് മേശപ്പുറത്തു നിന്നും തന്നെയാണെന്നതാണ്.

വലിയ ന്യൂസ് റൂമുകളും ചെറുതായിപ്പോയി. വാര്‍ത്തകള്‍ക്കും, പരസ്യങ്ങള്‍ക്കും, വക്കാലത്തുകള്‍ക്കും വേണ്ടിയായി വാര്‍ത്താമുറികള്‍. ചിലര്‍ വ്യാജവാര്‍ത്തകള്‍ മാത്രം സൃഷ്ടിക്കുന്ന ഇടങ്ങളായി. നുണകള്‍ വിറ്റ് വരുമാനം മാത്രം അവരുടെ ലക്ഷ്യമായി. ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ആണ് അതില്‍ പ്രധാനം. നിലവാരമുള്ള ഉള്ളടക്കം നല്‍കാന്‍ അവര്‍ ശ്രമിക്കും. ഇല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും. സര്‍ക്കാരുകള്‍ക്കും നിലവാരമുള്ള വാര്‍ത്തകള്‍ നല്‍കാനുള്ള ഉത്തരവാദിത്തം ഉണ്ടാകും. ചുരുക്കത്തില്‍, ജേണലിസം അതിന്‌റെ ശുദ്ധമായ അവസ്ഥയില്‍ തിരിച്ചെത്താതെ നിവൃത്തിയില്ലെന്ന സ്ഥിതി ഉണ്ടാകും.

Story by
Read More >>