മകളെ വിവാഹം കഴിക്കുന്ന ഏത് പുരുഷനും 1160 കോടി രൂപ വാഗ്ദാനം ചെയ്ത് ഹോങ്‌കോങ് കോടീശ്വരന്‍

മകളെ വിവാഹം കഴിക്കുന്ന ഏത് പുരുഷനും 1160 കോടി രൂപ വാഗ്ദാനം ചെയ്ത് ഹോങ്‌കോങ് കോടീശ്വരന്‍. 2012ല്‍ ഇദ്ദേഹം 416 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

മകളെ വിവാഹം കഴിക്കുന്ന ഏത് പുരുഷനും 1160 കോടി രൂപ വാഗ്ദാനം ചെയ്ത് ഹോങ്‌കോങ് കോടീശ്വരന്‍

മകളെ വിവാഹം ചെയ്യാന്‍ തയ്യാറായി വരുന്ന ഏത് പുരുഷനും 1160 കോടി ഇന്ത്യന്‍ രൂപയുടെ വാഗ്ദാനവുമായി ഹോങ്‌കോങ് കോടീശ്വരന്‍. മകള്‍ക്ക് സ്ത്രീ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനാണ് ഇദ്ദേഹം ഇത്രയും ഭീമമായ തുക വാഗ്ദാനം ചെയ്തത്. സെസില്‍ ചാവോ സെ തൂങ്ങ് എന്ന ബിസിനസുകാരനാണ് ഏത് പുരുഷനും സ്വപ്‌നം കാണാനാകാത്ത തുക വാഗ്ദാനം ചെയ്തത്.


2012ല്‍ ഇദ്ദേഹം മകളെ വിവാഹം കഴിക്കുന്ന ഏതൊരു പുരുഷനും 416 കോടി ഇന്ത്യന്‍ രൂപ വാഗ്ദാനം ചെയ്തിരുന്നു. ചാവോ സേ തൂങ്ങിന്റെ മകള്‍ ഗിഗി, സീന്‍ ഈവ് എന്ന സ്ത്രീ സുഹൃത്തുമായി ഒമ്പത് വര്‍ഷം ഡേറ്റിങ്ങിലായിരുന്നു. പിന്നീട് ഫ്രാന്‍സില്‍ വെച്ച് ഇരുവരും നിയമപരമായി വിവാഹിതരായി. എന്നാല്‍ മകളുടെ ഈ ബന്ധത്തെ അംഗീകരിക്കാന്‍ പറ്റാത്തതാണ് ഇത്തരമൊരു വന്‍ ഓഫറുമായി രംഗത്തുവരാന്‍ ചാവോയെ പ്രേരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിഗി പിതാവിന് ഒരു തുറന്ന കത്തയച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതിങ്ങനെ:

പ്രിയപ്പെട്ട ഡാഡി,

ലോകത്ത് ഞാനറിയുന്ന ഊര്‍ജ്ജസ്വലരും കഠിനാധ്വാനികളും കരുത്തരുമായ അപൂര്‍വം വ്യക്തികളിലൊരാള്‍ താങ്കളാണ്. ഞാന്‍ താങ്കളെ വളരെയധികം സ്‌നേഹിക്കുന്നു. താങ്കളുടെ മകളായിരിക്കുക എന്നത് തന്നെ എനിക്ക് സന്തോഷം നല്‍കുന്നു. എന്നാല്‍ എന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ താങ്കളുടെ താല്‍പര്യങ്ങളുമായി യോജിക്കുന്നില്ലെന്ന് ഖേദത്തോടെ പറയട്ടെ. നേരത്തെ ചില പുരുഷ സൗഹൃദങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ചുരുങ്ങിയ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ഞാന്‍ മാനസികമായി ഏറെ തളര്‍ന്നവളായി മാറി. എന്നാല്‍ ഞാന്‍ പുതുതായി കണ്ടെത്തിയ സീന്‍ എന്ന വനിതാ പങ്കാളിയില്‍ എനിക്ക് ശരിയായ ആനന്ദം കണ്ടെത്താന്‍ കഴിയുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ താങ്കള്‍ക്ക് പ്രയാസമാണെന്നറിയാം.

എനിക്കീ ബന്ധത്തെക്കുറിച്ച് താങ്കള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ വിശദീകരിക്കാനും കഴിയുന്നില്ല. കുറേ വര്‍ഷങ്ങള്‍ ഒരുമിച്ചു കഴിഞ്ഞ ശേഷവും ഞങ്ങള്‍ ഇപ്പോഴും സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ജീവിതത്തില്‍ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് താങ്കള്‍ക്ക് മനസിലാകുന്നില്ല എന്നത് എന്നെ വിഷമിപ്പിക്കുന്നു. എന്റെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധിക്കുന്ന സീന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. ഹോങ്‌കോങ്ങില്‍ എനിക്ക് അനുയോജ്യരായ പുരുഷന്‍മാരെ കണ്ടെത്താനാകാത്തതാണ് ഞാന്‍ ഒരു ലെസ്ബിയന്‍ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് കാരണമായതെന്ന് പറയട്ടെ. ഇവിടെ ധാരാളം പുരുഷന്‍മാരുണ്ട്. എന്നാല്‍ അവരാരും എനിക്ക് ചേര്‍ന്നവരല്ല.

നന്മകള്‍ നേരുന്നു

സ്വന്തം മകള്‍ ഗിഗി.

ഗിഗിയുടെ ഈ കത്ത് വലിയ പ്രാധാന്യത്തോടെയാണ് സൗത്ത് ചൈന മോണിംഗ് സ്റ്റാര്‍ പ്രസിദ്ധീകരിച്ചത്.

Read More >>