ക്രിപ്റ്റോ കറൻസി സിഇഓ മരണപ്പെട്ടു; പിൻവലിക്കാനാവാതെ അക്കൗണ്ടിലുള്ളത് 137,2,10,000 ഡോളര്‍

നിക്ഷേപകരുടെ അക്കൗണ്ടിന്റെ പാസ്വേര്‍ഡ് അറിയാമായിരുന്ന ഏക വ്യക്തിയാണ് ഗെറാള്‍ഡ് കോട്ടണ്‍. മരണത്തോടെ ഇവർക്കാർക്കും ഈ പണം പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ക്രിപ്റ്റോ കറൻസി സിഇഓ മരണപ്പെട്ടു; പിൻവലിക്കാനാവാതെ അക്കൗണ്ടിലുള്ളത് 137,2,10,000 ഡോളര്‍

ക്രിപ്‌റ്റോ കറന്‍സിയുടെ കനേഡിയന്‍ ഫ്‌ളാറ്റ് ഫോം ആയ ക്വാഡ്രിഗയുടെ സിഇഒ ഗെറാള്‍ഡ് കോട്ടണ്‍ (30) ഇന്ത്യയില്‍ വെച്ച് മരണപ്പെട്ടു. ഇതോടെ ആയിരക്കണക്കിന് നിക്ഷേപകരുടെ അക്കൗണ്ട് പാസ് വേര്‍ഡു കൂടിയാണ് നഷ്ടമായത്. അകാല മരണത്തിന്റെ ഞെട്ടലിലാണ് ലോകം. പാസ്‌വേര്‍ഡ് ഇല്ലാതെ അക്കൗണ്ടുകള്‍ തുറക്കുക അസാധ്യമാണ്. ഇതോടെ അക്കൗണ്ടില്‍ 180 മില്യണ്‍ കനേഡിയന്‍ ഡോളറാണ് കെട്ടികിടക്കുന്നത്. ഇന്ത്യന്‍ നിരക്കില്‍ ഏകദേശം 9,82,97,93,005 രൂപ വരുമിത്.

നിക്ഷേപകരുടെ അക്കൗണ്ടിന്റെ പാസ്വേര്‍ഡ് അറിയാമായിരുന്ന ഏക വ്യക്തിയാണ് ഗെറാള്‍ഡ് കോട്ടണ്‍. മറ്റാര്‍ക്കും പാസ്‌വേര്‍ഡ് നല്‍കുകയോ എവിടെയും രേഖപ്പെടുത്തിയിട്ടും ഇല്ല. ഇതാണ് ഏവരെയും കുഴപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ സന്നദ്ധസേവനത്തിനിടെയാണ് ഗെറാള്‍ഡ് മരണമടഞ്ഞത്. കുടലിനെ ബാധിച്ച ക്രോണ്‍സ് രോഗത്തെ തുടര്‍ന്നാണ് മരണം. വയറ്റില്‍ കടുത്ത എരിച്ചിലും സ്തംഭനവും അനുഭവപ്പെട്ട ഗെറാള്‍ഡ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഗെറാള്‍ഡിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ക്വാഡ്രിഗ സി എക്സ് ജനുവരി 14ന് ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിരുന്നു.

ബിറ്റ്കോയിന്‍, ലിറ്റെകോയിന്‍, എത്തേറിയം എന്നിവയുടെ വ്യാപാരം നടത്തുന്ന ഇടമാണ് ക്വാഡ്രിഗ. ഇതില്‍ 363,000 രജിസ്റ്റേര്‍ഡ് ഇടപാടുകാരാണുള്ളത്. 250 മില്യണ്‍ കനേഡിയന്‍ ഡോളറാണ് ഇവരുടെ നിക്ഷേപം. ഇവരില്‍ 115,000 ഇടപാടുകളുടെ നിക്ഷേപമാണ് അക്കൗണ്ട് തുറക്കാനാവാതെ കുടുങ്ങിപ്പോയതെന്ന് കമ്പനി നോവ സ്‌കോട്ടിയ അറിയിച്ചത്. ഗെറാള്‍ഡ് കോട്ടന്റെ പ്രധാന കമ്പ്യുട്ടറിലാണ് ബിറ്റ്കോയിന്‍ നിക്ഷേപത്തിന്റെ പാസ്വേര്‍ഡ് സൂക്ഷിച്ചിരുന്നത്. അതിലേക്കുള്ള പ്രവേശനം ഭൗതികമാണെന്നും ഓണ്‍ലൈനില്‍ കഴിയില്ലെന്നും അതിനാല്‍ ഗെറാള്‍ഡിന്റെ മരണത്തോടെ ഈ നിക്ഷേപം പിന്‍വലിക്കാനാവുന്നില്ലെന്നും ജെന്നിഫര്‍ അറിയിച്ചു.

Story by