ബോയ്ഫ്രണ്ടും പൈലറ്റും തമ്മിലടിച്ചു; എയര്‍ഹോസ്റ്റസ് സസ്‌പെന്‍ഷനിലായി

സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനം ഇടവേളയ്ക്കായി സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു സംഭവം

ബോയ്ഫ്രണ്ടും പൈലറ്റും തമ്മിലടിച്ചു; എയര്‍ഹോസ്റ്റസ് സസ്‌പെന്‍ഷനിലായി

ബോയ്ഫ്രണ്ട് മദ്യപിച്ച് പൈലറ്റുമായി വഴക്കിട്ടതിന്റെ പേരില്‍ ബ്രിട്ടീഷ് എര്‍വേയ്‌സിലെ എയര്‍ ഹോസ്റ്റസിന് സസ്‌പെന്‍ഷന്‍. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനം ഇടവേളയ്ക്കായി സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു സംഭവം.

സിംഗപ്പൂരില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ റിസപ്ക്ഷനില്‍ വെച്ച് പൈലറ്റും എയര്‍ ഹോസ്റ്റസിന്റെ ബോയ്ഫ്രണ്ടും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് നതാലിയ ഫിന്‍ഡല്‍ സസ്‌പെന്‍ഷനിലായി. അതേ സമയം പൈലറ്റിന് നേരെ നടപടിയെടുത്തിട്ടില്ല. ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എല്ലാ കാബിന്‍ ക്രൂ അംഗങ്ങളില്‍ നിന്നും നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.

നതാലിയ തന്റെ ബോയ്ഫ്രണ്ടിനെ വിമാനയാത്രയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. പിറകിലെ സീറ്റിലിരുന്ന് യാത്ര ആസ്വദിക്കുക മാത്രമായിരുന്നു ഉദ്ദേശം. എന്നാല്‍ കാര്യങ്ങള്‍ അവസാനിച്ചതാകട്ടെ അടിപിടിയിലും സസ്പെന്ഷനിലും.

Read More >>