വാട്ട്‌സ് ആപ്പിന്റെ സഹസ്ഥാപകന്‍ വാട്ട്‌സ് ആപ്പ് വിടുന്നു

2009 ലാണ് ജാന്‍ കൊമുമായി ചേര്‍ന്ന് ആക്ടന്‍ വാട്ട്‌സ് ആപ്പ് ആരംഭിക്കുന്നത്. അതിനു മുന്‍പ് രണ്ടു പേരും യാഹുവിലാണ് ജോലി ചെയ്തിരുന്നത്.

വാട്ട്‌സ് ആപ്പിന്റെ സഹസ്ഥാപകന്‍ വാട്ട്‌സ് ആപ്പ് വിടുന്നു

വാട്ട്‌സ് ആപ്പിന്റെ സഹസ്ഥാപകനായ ബ്രയാന്‍ ആക്ടന്‍ വാട്ട്‌സ് ആപ്പ് വിടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബ്രയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സ്ഥാപനം തുടങ്ങാനാണ് കമ്പനി വിടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

''വാട്ട്‌സ് ആപ്പിലെ 8 വര്‍ഷത്തെ സേവനത്തിന് ശേഷം ജീവിതത്തില്‍ പുതിയ അധ്യായം തുറക്കാനും മുന്നോട്ടു പോകാനും തീരുമാനിച്ചു. എന്റെ വയസ്സില്‍ അനായാസേന പുതിയ റിസ്‌കുകളെടുക്കാനും ഏറ്റവും ഇഷ്ടമുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. സാങ്കേതികതയും കമ്മ്യൂണിക്കേഷനും കൂടിച്ചേര്‍ന്ന ലാഭരഹിതമായ ഒന്ന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറച്ചു നാളുകളായി അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഇപ്പോള്‍ അത് നടപ്പില്‍ വരുത്താന്‍ സമയമായി. വരും മാസങ്ങളില്‍ കുടുതല്‍ വിവരങ്ങള്‍ പങ്കുവക്കാം. ഈ തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നു. വളരെ കുറച്ചു വര്‍ഷങ്ങളില്‍ ഞങ്ങളുടെ ടീം നേടിയെടുത്തതിനെ കുറിച്ച് അഭിമാനമുണ്ട്. എല്ലാ ദിവസവും കൂടുതല്‍ ആളുകള്‍ വാട്ട്‌സ് ആപ്പില്‍ വിശ്വസിക്കുന്നത് കാണുന്നതില്‍ അഭിമാനം തോന്നുന്നു.'' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


2009 ലാണ് തന്റെ സാന്റ്ഫോർഡ് യൂണിവേഴ്സിറ്റി സഹപാഠി ജാന്‍ കൊമുമായി ചേര്‍ന്ന് ആക്ടന്‍ വാട്ട്‌സ് ആപ്പ് ആരംഭിക്കുന്നത്. അതിനു മുന്‍പ് രണ്ടു പേരും യാഹുവില്‍ ജോലി ചെയ്തിരുന്നത്. 2014ല്‍ 19 ബില്ല്യന്‍ ഡോളറിന് ഫേസ്ബുക്ക് വാട്ട്‌സ് ആപ്പ് സ്വന്തമാക്കിയിരുന്നു.


Read More >>