ബ്രസീല്‍ പ്രസിഡന്റ് 'പ്രേതബാധ'യെത്തുടര്‍ന്ന് ഔദ്യോഗിക വസതിയൊഴിഞ്ഞു

പ്രേതം വീടിനകത്തുകൂടി ഓടി നടക്കുന്നത് ഭാര്യമാര്‍സിലയും കണ്ടതായി ടെമര്‍ പറഞ്ഞു.

ബ്രസീല്‍ പ്രസിഡന്റ് പ്രേതബാധയെത്തുടര്‍ന്ന് ഔദ്യോഗിക വസതിയൊഴിഞ്ഞു

പ്രേതബാധയുണ്ടെന്ന് ആരോപിച്ച് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടേമര്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു. പ്രേതഭൂതാദികള്‍ തന്നെയും കുടുംബത്തേയും സ്ഥരമായി ശല്യപ്പെടുത്തുന്നതായി ആരോപിച്ചാണ് കഴിഞ്ഞ ദിവസം അല്‍വോരാഡോ പാലസ് ഒഴിഞ്ഞത്. ഭാര്യയേയും ഏഴ് വയസുള്ള മകനേയും കൂട്ടി ഇദ്ദേഹം വൈസ് പ്രസിഡന്റ് താമസിക്കുന്ന വീടിന് സമീപമുള്ള വീട്ടിലേക്ക് മാറി. വലിയ നീന്തല്‍ക്കുളവും ഫുട്‌ബോള്‍ ഗ്രൗണ്ടും മെഡിക്കല്‍ സെന്ററുമുള്ള അല്‍വോരാഡോ പ്രശസ്ത ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ് രൂപകല്‍പ്പന ചെയ്തത്.


ഭാര്യ മുന്‍ മിസ് സാവോ പോളോ മാര്‍സിലയും താനും വീടിനകത്ത് പ്രേതങ്ങളെ കണ്ടതായി പ്രസിഡന്റ് പറഞ്ഞു. ഔദ്യോഗിക വസതിയില്‍ താമസം തുടങ്ങിയ ദിവസം മുതല്‍ തനിക്ക് ഉറങ്ങാനായില്ലെന്ന് 76കാരനായ ടെമര്‍ പറഞ്ഞു. പ്രേതം വീടിനകത്തുകൂടി ഓടി നടക്കുന്നത് മാര്‍സിലയും കണ്ടതായി ടെമര്‍ പറഞ്ഞു. പ്രേതബാധയൊഴിവാക്കാനായി വൈദികനെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെ ടേമര്‍ ഔദ്യോഗിക വസതി ഒഴിയുകയായിരുന്നെന്ന് ഗ്ലോബോ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2003ലാണ് അന്ന് 20കാരിയായിരുന്ന മാര്‍സിലയെ ടെമര്‍ വിവാഹം ചെയ്തത്.

Read More >>