'കൗതുകത്തിനു വേണ്ടി' ജനനേന്ദ്രിയത്തിലൂടെ യുഎസ്ബി കേബിൾ കയറ്റിയ 13 കാരൻ ആശുപത്രിയിൽ

വെറുമൊരു കൗതുകത്തിനാണ് ഇത്തരമൊരു സാഹസികപ്രവര്‍ത്തി ചെയ്തതെന്നാണ് ഇതിനെപ്പറ്റി യുവാവ് പ്രതികരിച്ചത്.

കൗതുകത്തിനു വേണ്ടി ജനനേന്ദ്രിയത്തിലൂടെ യുഎസ്ബി കേബിൾ കയറ്റിയ 13 കാരൻ ആശുപത്രിയിൽ

ജനനേന്ദ്രിയത്തിലൂടെ മൊബൈൽ ഫോണിന്റെ യുഎസ്ബി കേബിൾ കയറ്റിയ പതിമൂന്നുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 സെന്റീമീറ്റർ നീളമുള്ള കേബിളാണ് ലൈംഗികാവയവത്തിലൂടെ കയറ്റിയത്. പ്രവേശിപ്പിച്ച പോലെ അത്ര എളുപ്പത്തില്‍ കേബിള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ ആശുപത്രിയില്‍ അടിയന്തരസഹായം തേടിയിരിക്കുകയാണ് യുവാവ്. ചൈനയിലാണ് സംഭവം.എന്നാല്‍ ആദ്യം ചികിത്സ തേടി എത്തിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക്‌ ഇത് നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. പിന്നീട് യൂറോളജിസ്റ്റിൻ്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കേബിളിന്റെ ഒരറ്റം യുവാവ് മുറിച്ച ശേഷമാണ് ഉള്ളില്‍ കടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂത്രസഞ്ചിയില്‍ കുടുങ്ങിക്കിടക്കുന്ന കേബിളിള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി പുറത്തെടുത്തു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം യുവാവ് സുഖം പ്രാപിച്ചു. വെറുമൊരു കൗതുകത്തിനാണ് ഇത്തരമൊരു സാഹസികപ്രവര്‍ത്തി ചെയ്തതെന്നാണ് ഇതിനെപ്പറ്റി യുവാവ് പ്രതികരിച്ചത്.


Read More >>