പാക്കിസ്താനില്‍ ഷിയാ പള്ളിയില്‍ ബോംബ് സ്‌ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടു

താലിബാന്‍ ഗ്രൂപ്പായ ജമാഅത്ത് ഉല്‍ അഹ്‌റാര്‍ എന്ന സംഘടന മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

പാക്കിസ്താനില്‍ ഷിയാ പള്ളിയില്‍ ബോംബ് സ്‌ഫോടനം: 22 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്താനിലെ ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു താലിബാന്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. പറാച്ചിനാറില്‍ സ്ഥിതി ചെയ്യുന്ന പള്ളിയുടെ വനിതകള്‍ പ്രവേശിക്കുന്ന വാതിലിന് സമീപമായാണ് സ്‌ഫോടനമുണ്ടായത്.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയായ പ്രദേശത്ത് ഷിയ വിഭാഗത്തില്‍പ്പെടുന്നവരാണ് കൂടുതല്‍. താലിബാന്‍ ഗ്രൂപ്പായ ജമാഅത്ത് ഉല്‍ അഹ്‌റാര്‍ എന്ന സംഘടന മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ലാഹോറില്‍ കഴിഞ്ഞ മാസം നടന്ന ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഈ സംഘടനയായിരുന്നു.

പള്ളിയിലേക്ക് ജനം പ്രവേശിക്കുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലുണ്ടായിരുന്ന അജ്ഞാതനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളില്‍ അകലെയുള്ള ആശുപത്രികളിലേക്ക് മാറ്റി. ചാവേറാക്രമണമാണ് നടന്നതെന്ന് പറാച്ചിനാറില്‍ നിന്നുള്ള പാര്‍ലമെന്റംഗം സാജിദ് ഹുസൈന്‍ പറഞ്ഞു. പറാച്ചിനാറിലെ മാര്‍ക്കറ്റില്‍ ഈ വര്‍ഷമാദ്യം നടന്ന ബോംബാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More >>