പാകിസ്താൻ തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യം: യു എസ് കോൺഗ്രസ്സിൽ ബിൽ വരുന്നു

“പാകിസ്താൻ വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരൻ മാത്രമല്ല, അമേരിക്കയുടെ ശത്രുക്കളെ വർഷങ്ങളോളം സംരക്ഷിക്കുകയും ചെയ്തു,” കോൺഗ്രസ്സ്മാൻ ടെഡ് പോ പറഞ്ഞു.

പാകിസ്താൻ തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യം: യു എസ് കോൺഗ്രസ്സിൽ ബിൽ വരുന്നു

പാകിസ്താനെ 'വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരൻ' ആയി പ്രഖ്യാപിക്കാൻ യു എസ് കോൺഗ്രസ്സിൽ ബിൽ അവതരിപ്പിക്കാൻ നീക്കം.

"പാകിസ്താൻ വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരൻ മാത്രമല്ല, അമേരിക്കയുടെ ശത്രുക്കളെ വർഷങ്ങളോളം സംരക്ഷിക്കുകയും ചെയ്തു," കോൺഗ്രസ്സ്മാൻ ടെഡ് പോ പറഞ്ഞു.

തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ പാകിസ്താൻ ആരുടെ പക്ഷത്താണെന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

"അവർ അമേരിക്കയുടെ പക്ഷത്തല്ല. പാകിസ്താന്റെ വഞ്ചന സഹിക്കുന്നത് നിർത്താനായിരിക്കുന്നു. തീവ്രവാദം നിർമ്മിക്കുന്ന രാജ്യമായി പാകിസ്താനെ പ്രഖ്യാപിക്കണം," പോ കൂട്ടിച്ചേർത്തു.

ബിൽ പാസാകണമെങ്കിൽ 90 ദിവസങ്ങൾക്കകം പ്രസിഡന്റ് റിപ്പോർട്ട് തയ്യാറാക്കണം. പാകിസ്താൻ അന്താരാഷ്ട്ര തീവ്രവാദത്തിനെ പിന്തുണച്ചെന്ന് അതിൽ പറയണം. 30 ദിവസങ്ങൾക്കു ശേഷം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആ റിപ്പോർട്ടിന്റെ തുടർച്ചയായി മറ്റൊരു റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എങ്കിലേ പാകിസ്താനെ തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി നിയമം മൂലം വകവയ്ക്കാൻ സാധിക്കുകയുള്ളൂ.

Read More >>