ബെയ്ജിംഗ് ഹെവൻ പാർക്കിൽ ടോയ്ലറ്റ് പേപ്പർ അളന്ന് നൽകുന്ന യന്ത്രം

ഒരാളുടെ ഉയരത്തിലുള്ള യന്ത്രം 60 തൊട്ട് 70 സെന്റീമീറ്റർ വരെയുള്ള ടോയ്ലറ്റ് പേപ്പർ ആണ് ഒരു തവണ നൽകുക. രണ്ടാമതും പേപ്പർ എടുക്കാൻ ചെന്നാൽ യന്ത്രം സമ്മതിക്കില്ല. ഒരാൾക്ക് ഒമ്പത് മിനിറ്റുകൾക്ക് ശേഷമേ യന്ത്രം രണ്ടാമതും പേപ്പർ തരുകയുള്ളൂ.

ബെയ്ജിംഗ് ഹെവൻ പാർക്കിൽ ടോയ്ലറ്റ് പേപ്പർ അളന്ന് നൽകുന്ന യന്ത്രം

ബെയ്ജിംഗിലെ ഹെവൻ പാർക്കിൽ ഇനി മുഖം നോക്കി ടോയ്ലറ്റ് പേപ്പർ നൽകും. സന്ദർശകന്റെ മുഖം സ്കാൻ ചെയ്ത് ആവശ്യമുള്ള ടോയ്ലറ്റ് പേപ്പർ കൊടുക്കാനുള്ള യന്ത്രം പാർക്കിൽ സ്ഥാപിച്ചു. ആവശ്യത്തിൽ കൂടുതൽ ടോയ്ലറ്റ് പേപ്പർ എടുക്കാതിരിക്കാനാണ് പുതിയ സംവിധാനം.

സന്ദർശകർ ആവശ്യത്തിൽ കൂടുതൽ പേപ്പർ എടുത്ത് വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നെന്നാണ് പരാതി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചത്തേയ്ക്കാണ് പാർക്കിലെ ടോയ്ലറ്റുകളിൽ പുതിയ യന്ത്രം സ്ഥാപിച്ചിട്ടുള്ളത്. സന്ദർശകർക്ക് യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു കൊടുക്കാൻ ആളേയും നിർത്തിയിട്ടുണ്ട്. ഒരാളുടെ ഉയരത്തിലുള്ള യന്ത്രം 60 തൊട്ട് 70 സെന്റീമീറ്റർ വരെയുള്ള ടോയ്ലറ്റ് പേപ്പർ ആണ് ഒരു തവണ നൽകുക.

രണ്ടാമതും പേപ്പർ എടുക്കാൻ ചെന്നാൽ യന്ത്രം സമ്മതിക്കില്ല. ഒരാൾക്ക് ഒമ്പത് മിനിറ്റുകൾക്ക് ശേഷമേ യന്ത്രം രണ്ടാമതും പേപ്പർ തരുകയുള്ളൂ. എന്തായാലും, കുഴപ്പത്തിൽ പെട്ടത് വയറിളക്കം ഉള്ളവരാണ്. അവർക്കു വേണ്ടി സ്റ്റാഫ് തന്നെ പ്രത്യേകം ടോയ്ലറ്റ് പേപ്പറുകൾ നൽകുന്നുണ്ടെന്നാണ് പാർക്ക് വക്താവ് അറിയിക്കുന്നത്.

Story by
Read More >>