അമേരിക്കയില്‍ ഹിജാബ് ധരിച്ച് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനെത്തിയ പതിനാറുകാരിക്ക് വിലക്ക്

സീസണിലെ 24 കളികളിലും ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി മത്സരത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഫൈനലില്‍ നിന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ വിലക്കുകയായിരുന്നു.

അമേരിക്കയില്‍ ഹിജാബ് ധരിച്ച് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനെത്തിയ പതിനാറുകാരിക്ക് വിലക്ക്

ഹിജാബ് ധരിച്ച് മത്സരത്തിനെത്തിയ പെണ്‍കുട്ടിക്ക് ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ നിന്നു വിലക്ക്. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം. 16 വയസുള്ള ജെനാന്‍ ഹായെസിനെയാണ് വിലക്കിയിരിക്കുന്നത്. ഗെയ്തര്‍സ്‌ബെര്‍ഗിലെ വാട്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജെനാന്‍. സീസണിലെ 24 കളികളിലും ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി മത്സരത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ഫൈനലില്‍ നിന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ വിലക്കുകയായിരുന്നു.

ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് കോച്ചിന്റെ പ്രതികരണം. വേറൊരു വഴിയുമില്ലാതിരുന്നതിനാലാണ് ഹായെസിനെ ഒഴിവാക്കേണ്ടിവന്നതെന്നും കോച്ച് പറഞ്ഞു. താന്‍ ക്ഷുഭിതയും ദുഃഖിതയുമാണെന്നായിരുന്നു ഹായെസിന്റെ പ്രതികരണം. നിയമപ്രകാരം ഹായേസിന് തട്ടമിടാന്‍ കോടതി അനുമതി ആവശ്യമാണ്. ഇത് ചെയ്യാതിരുന്നതാണ് ഹായെസിന് തിരിച്ചടിയായത്.

എന്നാല്‍ ഇത്തരം നിയമങ്ങള്‍ വിവേചനപരമാണെന്ന് ഹായെസ് പ്രതികരിച്ചു. അതേസമയം, കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കുന്നെതന്നാണ് മേരിലാന്റ് പബ്ലിക്ക് സ്‌കൂള്‍ അത്‌ലെറ്റ് അസോസിയേഷന്റെ പ്രതികരണം.