ബഹ്റിനും സൗദിയും ഈജിപ്റ്റും യുഏഇയും ഖത്തറുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചു

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ഖത്തറിന്റെ ന്യൂസ് ഏജന്‍സിയില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി ഇറാനേയും ഇസ്രായേലിനേയും പറ്റി തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചതായിരുന്നു തുടക്കം. മറ്റ് നാല് രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുമുള്ള അല്‍ ജസീറ ഉള്‍പ്പടെയുള്ള മാദ്ധ്യമങ്ങളെ നിരോധിച്ച് കൊണ്ടായിരുന്നു പ്രതികരിച്ചത്.

ബഹ്റിനും സൗദിയും ഈജിപ്റ്റും യുഏഇയും ഖത്തറുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചു

ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ചു. ഖത്തര്‍ തീവ്രവാദത്തിനേയും ഇസ്ലാമിക് സംഘടനകളേയും പിന്തുണയ്ക്കുന്നു എന്നതാണ് ആരോപണം. അറബ് രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂട്ടുന്നതായിരിക്കും ഈ തീരുമാനം.

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ഖത്തറിന്റെ ന്യൂസ് ഏജന്‍സിയില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി ഇറാനേയും ഇസ്രായേലിനേയും പറ്റി തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചതായിരുന്നു തുടക്കം. മറ്റ് നാല് രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുമുള്ള അല്‍ ജസീറ ഉള്‍പ്പടെയുള്ള മാദ്ധ്യമങ്ങളെ നിരോധിച്ച് കൊണ്ടായിരുന്നു പ്രതികരിച്ചത്.

ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ പിന്‍വലിക്കുന്നതായി ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. ഇതോടെ ഖത്തറുമായുള്ള ആകാശമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ക്രയവിക്രയങ്ങളും നിര്‍ത്തി വയ്ക്കുകയാണ്. 2022 ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ നടക്കാനിരിക്കേയാണ് ഈ വഴക്ക് എന്നതും പ്രധാനമാണ്.

ബഹ്‌റിന്‍ ആണ് ആദ്യമായി ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദഹത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. 48 മണിക്കൂറിനകം ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബഹ്‌റിന്‍ അറിയിച്ചു. ബഹ്‌റിന്‍ പൗരന്മാര്‍ ഖത്തറിലേയ്ക്ക് യാത്ര ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ബഹ്‌റിനിലുള്ള ഖത്തർ സ്വദേശികൾ രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ഉത്തരവുണ്ട്.

ഖത്തറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചത് രാജ്യത്തിനെ തീവ്രവാദത്തില്‍ നിന്നും രക്ഷിക്കുന്നതിനാണെന്ന് സൗദി അറേബ്യ അറിയിച്ചു. യമനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്നും ഖത്തറിന്റെ സൈന്യത്തിനെ പുറത്താക്കുമെന്നും സൗദി അറിയിച്ചു. അതിനു പിന്നാലെയാണ് ഈജിപ്റ്റും യുഏഇയും ഖത്തറിനെ തള്ളിപ്പറഞ്ഞത്.