വൃക്ഷത്തെ ചുംബിച്ചും അനുഗ്രഹം തേടിയും മലയാളികളെത്തി; തായിഫിലെ മരം സൗദി അധികൃതർ മുറിച്ചു മാറ്റി

കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ഉംറ സംഘത്തെപ്പറ്റി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.

വൃക്ഷത്തെ ചുംബിച്ചും അനുഗ്രഹം തേടിയും മലയാളികളെത്തി; തായിഫിലെ മരം സൗദി അധികൃതർ മുറിച്ചു മാറ്റി

സൗദി അറേബ്യയിൽ തായിഫിലെ ഒരു വൃക്ഷത്തെ ചുംബിച്ചും വലം വെച്ചും മലയാളി തീർത്ഥാടകരെത്തിയതോടെ അധികൃതർ മരം മുറിച്ചു മാറ്റി. തായിഫിലെ ബാനി സാദ് പഞ്ചായത്തിലെ വൃക്ഷമാണ് 'ദൈവമാ'കാനുള്ള ശ്രമത്തിനിടെ അധികൃതരുടെ വെട്ടേറ്റ് നിലം പതിച്ചത്. മരത്തിനരികിൽ അനുഗ്രഹം തേടിയെത്തിയവരുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൗദി സർക്കാർ നടപടിയെടുത്തത്.

ഈ വൃക്ഷത്തോടൊപ്പം മറ്റു നാല് 'തീർത്ഥാടന കേന്ദ്രങ്ങളും' സൗദി സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. മൂന്ന് മുറിയുള്ള ഒരു നിർമിതിയും തുറസ്സായ ഒരു സ്ഥലവുമുൾപ്പെടെ തീർത്ഥാടകർ അനുഗ്രഹം തേടിയിരുന്ന സ്ഥലങ്ങൾ നീക്കം ചെയ്തവയിൽ പെടുന്നു. കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ഉംറ സംഘത്തെപ്പറ്റി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.

തീർത്ഥാടന കേന്ദ്രങ്ങൾ മുറിച്ചു മാറ്റാൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും അമീർ ഖാലിദ് അൽ ഫൈസലാണ് ഉത്തരവിട്ടത്. അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസത്തിൽ തീർത്ഥാടകർ ഇവിടെ നിന്ന് കല്ലും മണ്ണുമൊക്കെ ശേഖരിച്ചിരുന്നു.

Read More >>