റോഹിന്‍ഗ്യന്‍ വിഷയം: അനുകൂല നടപടി സ്വീകരിക്കാന്‍ സൂചിക്കു മേല്‍ സമ്മര്‍ദ്ദം

ആസിയാന്‍ സമ്മേളനത്തിനിടെ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുഎന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത വേളയില്‍, റോഹിന്‍ഗ്യന്‍ വിഷയം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് മറുപടി നല്‍കാന്‍ ഓങ് സാങ് സൂചി തയ്യാറായില്ല.

റോഹിന്‍ഗ്യന്‍ വിഷയം: അനുകൂല നടപടി സ്വീകരിക്കാന്‍ സൂചിക്കു മേല്‍ സമ്മര്‍ദ്ദം

മ്യാന്‍മാറില്‍ നിന്ന് പുറത്താക്കപ്പെടുന്ന റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളുടെ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ പ്രസിഡന്റ് ഓങ് സാങ് സൂചിക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമേറുന്നു. ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ സമ്മേളനത്തിനിടെ യുഎന്‍ തലവനും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയും ഓങ് സാങ് സൂചിയുമായി ചര്‍ച്ച നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നരകയാതന അനുഭവിച്ച് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചുവരാന്‍ സാഹചര്യമൊരുക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് നൊബേല്‍ ജേതാവായ സൂചിയോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യരുടെ മനുഷ്യാവകാശം, സുരക്ഷ, അന്തസ് എന്നിവ ഉറപ്പുവരുത്തുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലുള്ള ഊഷ്മളത ഊട്ടിയുറപ്പിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടെന്ന് യുഎന്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

ആസിയാന്‍ സമ്മേളനത്തിനിടെ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുഎന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത വേളയില്‍, റോഹിന്‍ഗ്യന്‍ വിഷയം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് മറുപടി നല്‍കാന്‍ ഓങ് സാങ് സൂചി തയ്യാറായില്ല. ബര്‍മീസ് തലവന്‍മാര്‍ക്ക് ഒരു സന്ദേശം കൈമാറാനുണ്ടെന്നായിരുന്നു ബുധനാഴ്ച മ്യാന്‍മാര്‍ സന്ദര്‍ശിക്കാനിരിക്കുന്ന റെക്‌സ് ടില്ലേഴ്‌സന്റെ ഇതു സംബന്ധിച്ച് നല്‍കിയ മറുപടി.

മ്യാന്‍മാര്‍ പ്രസിഡന്റിനോട് റോഹിന്‍ഗ്യന്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More >>