നോയിഡയില്‍ നടന്നത് വംശീയാക്രമണമെന്നു ആഫ്രിക്ക

നോയിഡയില്‍ ഒരു പ്ലസ്ടു വിദ്യാര്‍ഥി മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം കൊല്ലപ്പെട്ടിരുന്നു. ഇവിടെ മയക്കുമരുന്ന് വിതരണം നടത്തുന്നത് ആഫ്രിക്കന്‍ വംശജരാണെന്നു ആരോപിച്ചാണ് ആക്രമണമുണ്ടായത്.

നോയിഡയില്‍ നടന്നത് വംശീയാക്രമണമെന്നു ആഫ്രിക്ക

നോയിഡ: ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കു നേരേ കഴിഞ്ഞയാഴ്ച നോയിഡയില്‍ ഉണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കാതിരുന്ന ഇന്ത്യയുടെ നിലപാടിനെ അപലപിച്ചു ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍. രൂക്ഷമായി വിമര്‍ശനമാണ് അവര്‍ ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്‌.

ആഫ്രിക്കന്‍ വംശജര്‍ക്കു നേരെയുള്ള ആക്രമണം തടയാന്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നു മാത്രമല്ല, കഴിഞ്ഞ ദിവസം നടന്നത് വംശീയാക്രമണമാണ്. ഇതിനെ അപലപിക്കാന്‍ പോലും ഇന്ത്യ തയാറായില്ല. ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

നോയിഡയില്‍ ഒരു പ്ലസ്ടു വിദ്യാര്‍ഥി മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം കൊല്ലപ്പെട്ടിരുന്നു. ഇവിടെ മയക്കുമരുന്ന് വിതരണം നടത്തുന്നത് ആഫ്രിക്കന്‍ വംശജരാണെന്നു ആരോപിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കു നേരെ പ്രാദേശികരുടെ ആക്രമണമുണ്ടായത്. അഞ്ചിലധികം നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Read More >>