തോൽക്കാൻ മനസില്ല; നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ അറ്റ്‌ലസ് രാമചന്ദ്രൻ: ദുബായിൽ പുതിയ ഷോറൂം തുറക്കും

ഇപ്പോള്‍ വീണ്ടും ദുബായില്‍ ഷോറൂം തുറക്കുമ്പോള്‍ നിക്ഷേപകരായി എത്താന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.

തോൽക്കാൻ മനസില്ല; നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ അറ്റ്‌ലസ് രാമചന്ദ്രൻ: ദുബായിൽ പുതിയ ഷോറൂം തുറക്കും

വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തോളം ദുബായിലെ ജയിലില്‍ കഴിയേണ്ടി വന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജയില്‍ മോചിതനായ രാമചന്ദ്രന്‍ ഇപ്പോഴും ദുബായില്‍ തന്നെയാണ് ഉള്ളത്. വീണ്ടും ജ്വല്ലറി ബിസിനസിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് രാമചന്ദ്രന്‍. ദുബായില്‍ പുതിയ ഷോറൂം തുറക്കുക എന്നതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ലക്ഷ്യമിടുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇത് സാധ്യമാക്കാനാണ് ശ്രമം. അതിന് പിന്തുണ നല്‍കാന്‍ ഏറെ പേര്‍ രംഗത്തുണ്ട് എന്നാണ് വിവരം.

ഇപ്പോഴും ചില ബാങ്കുകളുമായി വായ്പ ഇടപാടുകള്‍ തീര്‍ക്കാന്‍ ബാക്കിയുണ്ട്. എങ്കിലും വ്യാപാര രംഗത്തേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്ന് ദുബായിലെ ഷോറൂമുകള്‍ അടച്ചുപൂട്ടിയിരുന്നു. രാമചന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും സഹായിക്കാനും അധികം ആളുകളൊന്നും രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും ദുബായില്‍ ഷോറൂം തുറക്കുമ്പോള്‍ നിക്ഷേപകരായി എത്താന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.

സൗദി അറേബ്യയിലും കുവൈത്തിലും മസ്ക്കറ്റിലും അറ്റ്‌ലസ് ജ്വല്ലറി ഷോറൂമുകള്‍ ഇപ്പോഴുമുണ്ട്. കേസ് വന്നത് യുഎഇയിലെ ബാങ്കുകളില്‍ നിന്നായിരുന്നു. മറ്റിടങ്ങളിലെ ജ്വല്ലറികള്‍ എല്ലാം ഭേദപ്പെട്ട രീതിയില്‍ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളും നല്ല രീതിയില്‍ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്. മികച്ച വ്യാപാരം നടക്കുന്ന ശാഖകള്‍ ഏറെയുണ്ട്. ഇതും അറ്റ്‌ലസ് രാമചന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ്.

Read More >>