സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറന്റ്

മുംബൈയിലെ എൻഐഎ കോടതിയാണ് സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. സാ​മു​ദാ​യിക സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീതിയിൽ പ്രസം​​ഗിച്ചു എന്ന കേസിലാണ് വാറന്റ്.

സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറന്റ്

ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറന്റ്. മുംബൈയിലെ എൻഐഎ കോടതിയാണ് സാക്കിർ നായിക്കിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. സാ​മു​ദാ​യിക സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന രീതിയിൽ പ്രസം​​ഗിച്ചു എന്ന കേസിലാണ് വാറന്റ്.

സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാക്കിര്‍ നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നേ​ര​ത്തെ സാ​ക്കീ​ർ നാ​യി​ക്കിനും ഇ​സ്‌ലാ​മി​ക് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ ചി​ല വ്യ​ക്തി​ക​ൾക്കുമെതിരെ എ​ൻഐ​എ കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 എ, യുഎപിഎ​ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.


Read More >>