സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് മുഗാബെ സൈന്യത്തിന്റെ കസ്റ്റഡിയില്‍

സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി. രാജ്യത്തിന്റെ അധികാരം പട്ടാളം ഏറ്റെടുത്തായായി സൈനം അറിയിച്ചു. സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. രാജ്യത്തെ ദേശീയ ടെലിവിഷന്‍ പിടിച്ചെടുത്ത് പട്ടാളമേധാവി യുടെ പ്രഭാഷണം പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് മുഗാബെ സൈന്യത്തിന്റെ കസ്റ്റഡിയില്‍

സിംബാബ്വെയില്‍ പട്ടാള അട്ടിമറി. രാജ്യത്തിന്റെ അധികാരം പട്ടാളം ഏറ്റെടുത്തായായി സൈനം അറിയിച്ചു. സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. രാജ്യത്തെ ദേശീയ ടെലിവിഷന്‍ പിടിച്ചെടുത്ത് പട്ടാളമേധാവിയുടെ പ്രസ്താവന പ്രക്ഷേപണം ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. വൈസ് പ്രസിഡന്റ് എമ്മേഴ്സണ്‍ മുന്‍ഗാഗ്വെയെ പുറത്താക്കിയതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി ഇതോടെ മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്.

അധികാരമേറ്റെടുത്തത് ക്രിമിനലുകളെ തുരത്താനാണെന്നും തൊണ്ണൂറ്റി മൂന്ന് വയസുകാരനായ പ്രസിഡന്റ് മുഗാബെയും കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ എസ്.ബി മോയോ ടെലിവിഷന്‍ സംപ്രേഷണത്തില്‍ വ്യക്തമാക്കി. ഇന്നു രാവിലെയാണ് മോയോയുടെ പ്രസംഗം ദേശീയ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തിരിക്കുന്നത്.

സിംബാവെയിലെ പാര്‍ലമെന്റും തലസ്ഥാന നഗരിയായ ഹരാരെയിലെ കോടതികളും എല്ലാ പ്രമുഖ ഓഫീസുകളും സൈന്യം പിടിച്ചെടുത്തു. റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ദൗത്യം പൂര്‍ണമായാല്‍ സാഹചര്യങ്ങള്‍ സാധാരണയില്‍ ആകുമെന്നാണ് മോയോ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ആഭ്യന്തരപ്രതിസന്ധി അതിരൂക്ഷമായിരുന്നു. ഒറ്റരാത്രികൊണ്ട് ദേശീയ ടെലിവിഷന്‍ അടക്കം സൈനം പിടിച്ചെടുക്കുകയായിരുന്നു. ധനകാര്യമന്ത്രി ഇഗ്‌നാറ്റിയസ് ചോംബോയെ സൈന്യം തടവിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

സിംബാവെയില്‍ സൈനിക നീക്കം ഉണ്ടാകുമെന്ന് സൈനിക മേധാവിയായ ജനറല്‍ കോണ്‍സ്റ്റാന്‍ിനോ ചിവെങ്കാ ഭീഷണി മുഴക്കി ഇരുപത്തി നാലു മണിക്കൂറിനുള്ളിലാണ് ഇപ്പോള്‍ പട്ടാള അട്ടിമറി സിംബാബ്‌വെയില്‍ ഉണ്ടായിരിക്കുന്നത്. ഭരണപാര്‍ട്ടിയായ 'സിംബാവെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ - പാട്രിയോട്ടിക് ഫ്രണ്ടി'ല്‍ നിന്ന് സിംബാബ്വെയുടെ വൈസ് പ്രപസിഡന്റ് ആയിരുന്ന എമ്മേഴ്‌സണ്‍ മുന്‍ഗാഗ്വെയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തണമെന്നായിരുന്നു സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നത്. നവംബര്‍ 6-ന് മുന്‍ഗാഗ്വെയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. മുന്‍ഗാഗ്വെയുടെ അടുത്ത അടുത്ത അനുയായിയാണ് ജനറല്‍ കോണ്‍സ്റ്റിനോ.

''വിമോചനപോരാട്ട ചരിത്രമുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കണം. നമ്മുടെ വിപ്ലവത്തെ അട്ടിമരിക്കുന്ന അത്തരം വഞ്ചനാപരമായ നടപടികള്‍ക്കെതിരെ സൈനിക നീക്കം നടത്താന്‍ ഞങ്ങള്‍ മടിക്കില്ല'' എന്നാണ് ചിവാങ്കോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.

സൈന്യം ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവന പൂര്‍ണരൂപത്തില്‍ മലയാളത്തില്‍ ഇവിടെ വായിക്കാം.


Read More >>