അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു

ഖണ്ഡു പട്ടേലെന്ന 56കാരനാണ് കൊല്ലപ്പെട്ടത്. യുഎസിലെ ടെന്നസീയിൽ തിങ്കളാഴ്ചയാണ് സംഭവം. എട്ടുമാസമായി വൈറ്റ് ഹെവനിലെ ഒരു പ്രമുഖ മോട്ടലിൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഖണ്ഡു പട്ടേൽ.

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു

അമേരിക്കയിലെ ഒരു മോട്ടലിനു പുറത്തുണ്ടായ വെടിവെയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഖണ്ഡു പട്ടേലെന്ന 56കാരനാണ് കൊല്ലപ്പെട്ടത്. യുഎസിലെ ടെന്നസീയിൽ തിങ്കളാഴ്ചയാണ് സംഭവം.

എട്ടുമാസമായി വൈറ്റ് ഹെവനിലെ ഒരു പ്രമുഖ മോട്ടലിൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഖണ്ഡു പട്ടേൽ. ഖണ്ഡുവിനൊപ്പം ഭാര്യയും രണ്ടു കുട്ടികളും ഇതേ മോട്ടലിൽ തന്നെയാണ് താമസിക്കുന്നത്.

മോട്ടലിനു പിറകിൽ നിൽക്കവെയാണ് ഖണ്ഡുവിനു വെടിയേൽക്കുന്നതെന്നും ഉടൻ തന്നെ അദ്ദേഹത്തെ റീജ്യണൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

അതേസമയം, വെടിവയ്പിന്റെ കാരണം വ്യക്തമല്ല. അ​ക്ര​മി​ക്കായി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അക്രമിയെ പറ്റി വിവരം നൽകുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖണ്ഡ‍ുവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കുടുംബം മറ്റൊരിടത്തു ജോലി നോക്കുകയാണെന്ന് ഖണ്ഡുവിന്റെ ബന്ധു ജയ് പട്ടേൽ പറഞ്ഞു.

ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം അ​ഞ്ചാ​മത്തെ ആ​ളാ​ണ് യു​എ​സി​ൽ വി​വി​ധ അ​ക്ര​മ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളാ​യി​രു​ന്നു.


Read More >>