ന്യൂ ജേഴ്‌സിയില്‍ ആന്ധ്രാ യുവതിയും മകനും ദാരുണമായി കൊല്ലപ്പെട്ടു

കൊലയ്ക്ക് പിന്നില്‍ വംശീയവിദ്വേഷം ആയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളി. മോഷണശ്രമത്തിനിടെ സംഭവിച്ചതാണോയെന്ന് ന്യൂ ജേഴ്‌സി പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേ സമയം, ശശികലയുടെ ഭര്‍ത്താവിനെ സംശയത്തിലെടുക്കണമെന്ന് അവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ന്യൂ ജേഴ്‌സിയില്‍ ആന്ധ്രാ യുവതിയും മകനും ദാരുണമായി കൊല്ലപ്പെട്ടു

അമേരിക്കയില്‍ ആന്ധ്രാ സ്വദേശിയായ യുവതിയും മകനും കൊല്ലപ്പെട്ട നിലയില്‍. വിജയവാഡ സ്വദേശിയായ നര ശശികല (38), മകന്‍ അനീഷ് സായ് (7) എന്നിവരെയാണ് ഫ്‌ളാറ്റില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ന്യൂ ജേഴ്‌സിയിലെ മേപിള്‍ ഷേഡ് ടൗണ്‍ഷിപ്പിലാണ് സംഭവം.

കൊലയ്ക്ക് പിന്നില്‍ വംശീയവിദ്വേഷം ആയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളി. മോഷണശ്രമത്തിനിടെ സംഭവിച്ചതാണോയെന്ന് ന്യൂ ജേഴ്‌സി പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേ സമയം, ശശികലയുടെ ഭര്‍ത്താവിനെ സംശയത്തിലെടുക്കണമെന്ന് അവരുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ശശികലയുടെ ഭര്‍ത്താവ് ഹനുമന്തറാവു ആണ് ആണ് ഫ്‌ളാറ്റില്‍ മൃതശരീരങ്ങള്‍ കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. റാവുവിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റുകളൊന്നും നടന്നിട്ടില്ല.

ഐ റ്റി കമ്പനിയായ കോഗ്നിസാറ്റില്‍ ആണ് ശശികല ജോലി ചെയ്തിരുന്നത്. ഹനുമന്തറാവു കോംകാസ്റ്റില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു.

Read More >>