14 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു; അന്വേഷണവുമായി പൊലീസ്

യുവതി ബലാത്സം​ഗത്തിന് ഇരയായതിൽ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പ്രഥമികാന്വേഷണം.

14 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു; അന്വേഷണവുമായി പൊലീസ്

സിനിമാകഥയെ വെല്ലുന്ന സംഭവത്തിനാണ് അമേരിക്കയിലെ അരിസോണ അവസാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 14 വർഷമായി കോമയിൽ കഴിയുന്ന യുവതി ആൺകു‍ഞ്ഞിന് ജന്മം നൽകി. ഡിസംബർ 29നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

കുഞ്ഞ് ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കോമയിലായിരിക്കവെ യുവതിയെ ഒരു വർഷം മുമ്പ് ബലാത്സം​ഗം ചെയ്തത് ആരാണെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അരിസോണയിലെ ഒരു ആരോ​ഗ്യപരിപാലന കേന്ദ്രത്തിലാണ് യുവതി കഴിഞ്ഞുവന്നത്. ഇവിടുത്തെ ജീവനക്കാർക്ക് യുവതി പ്രസവിക്കുംവരെ അവർ ​ഗർഭിണിയാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നാണ് വാദം. എന്നാൽ ഇത് പൊലീസ് വിശ്വസിക്കുന്നില്ല.

യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്‌സാണ് പ്രസവസമയം കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന കാര്യം മനസിലായിരുന്നില്ല. ഇത് ജീവനക്കാരുടെ വീഴ്ച്ചയാണെന്നാണ് പൊലീസ് വിലയിരുത്തൽ.

യുവതി ബലാത്സം​ഗത്തിന് ഇരയായതിൽ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പ്രഥമികാന്വേഷണം. ആരാണ് യുവതിയെ ബലാത്സം​ഗം ചെയ്തതെന്നറിയാന്‍ കുട്ടിയുടെ ഡിഎന്‍എ അടക്കമുള്ളവ പൊലീസ് പരിശോധിക്കും.

ഇവ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ ബലാത്സം​ഗം ചെയ്തതാരെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.