ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ്‌ പേപ്പറുമായി ആമസോണ്‍

മറ്റു ടോയ്‌ലറ്റ് പേപ്പറുകളെ അപേക്ഷിച്ച് മികച്ച ക്വാളിറ്റിയും വലിപ്പവും ട്രംപ് ടോയ്‌ലറ്റ്‌ പേപ്പറിനുണ്ടെന്നാണ് ആമസോണിന്റെ വാദം. സാധാരണ ടോയ്‌ലറ്റ് പേപ്പര്‍ റോളിന്റെ ഇരട്ടി പേപ്പര്‍ സീറ്റുകളും ഒരു റോളിലുണ്ടെന്നും ആമസോണ്‍ പറയുന്നു.

ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ്‌ പേപ്പറുമായി ആമസോണ്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടോയ്‌ലറ്റ്‌ പേപ്പറുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ കച്ചവട ഭീമന്മാരായ ആമസോണ്‍. ലോകത്തുള്ള മറ്റു ടോയ്‌ലറ്റ്‌ പേപ്പറുകളെ അപേക്ഷിച്ച് മികച്ച ക്വാളിറ്റിയും വലിപ്പവും ട്രംപ് ടോയ്‌ലറ്റ്‌ പേപ്പറിനുണ്ടെന്നാണ് ആമസോണിന്റെ വാദം. സാധാരണ ടോയ്‌ലറ്റ്‌ പേപ്പർ റോളിന്റെ ഇരട്ടി പേപ്പര്‍ സീറ്റുകളും ഒരു റോളിലുണ്ടെന്നും ആമസോണ്‍ പറയുന്നു. 400 സീറ്റുകളാണ് ഓരോ റോളിലുമുള്ളതെന്നാണ് ആമസോണ്‍ സൈറ്റില്‍ പറയുന്നത്.

Image Title

അമേരിക്കന്‍ ആര്‍ട്ട് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ്‌ പേപ്പര്‍ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ആമസോണ്‍ പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായാണ് ട്രംപ് ടോയ്‌ലറ്റ്‌ പേപ്പര്‍ ആമസോണ്‍ പുറത്തിറക്കിയത്. ഒരാള്‍ക്ക് രണ്ടു റോള്‍ മാത്രമാണ് വാങ്ങാനാവുന്നത്.

ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ്‌ പേപ്പര്‍ കൂടാതെ അദ്ദേഹത്തിന്റെ വിവാദ ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ടോയ്‌ലറ്റ്‌ പേപ്പറും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്. 2,614 രൂപയാണ് ഒരു റോള്‍ ടോയ്‌ലറ്റ്‌ പേപ്പറിന്റെ വില. ഇപ്പോള്‍ 22ശതമാനം ഓഫറും ആമസോണ്‍ ട്രംപ് ടോയ്‌ലറ്റ്‌ പേപ്പറിന് നല്‍കുന്നുണ്ട്.

ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ്‌ പേപ്പറിനേക്കാളും ചെറിയ വിലക്കുറവുണ്ട് ട്രംപിന്റെ ട്വീറ്റുകളുള്ളതിന്. 1994ല്‍ വാഷിങ്ടണ്‍ കേന്ദ്രമാക്കി ആരംഭിച്ച ഇ കോമേഴ്‌സ് കമ്പനിയാണ് ആമസോണ്‍.

Read More >>