റോഹിങ്ക്യന്‍ കൂട്ടക്കൊല: മ്യാന്‍മാറിനോട് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ

ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ മുജാഹിദ് സഹോദരന്‍മാരോട് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ സഹായിക്കാനായി മുന്നോട്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.

റോഹിങ്ക്യന്‍ കൂട്ടക്കൊല: മ്യാന്‍മാറിനോട് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ

മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഭീകരവാദ സംഘടനയായ അല്‍ഖ്വയ്ദ ഭീഷണി മുഴക്കി. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അവരുടെ റോഹിങ്ക്യന്‍ സഹോദരങ്ങളെ പണം, ആയുധങ്ങള്‍, സൈനിക പിന്തുണ എന്നിവ നല്‍കി സഹായിക്കണമെന്നും അല്‍ ഖ്വയ്ദ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


''മുസ്ലീം സഹോദരങ്ങളോട് മ്യാന്‍മാര്‍ ചെയ്യുന്നതിനുള്ള ശിക്ഷ ഞങ്ങള്‍ ആ രാജ്യത്തിന് നല്‍കും'' അല്‍ ഖ്വയ്ദ പ്രസ്താവനയില്‍ പറയുന്നു. ''ഞങ്ങളുടെ മുസ്ലീം സഹോദരങ്ങള്‍ അനുഭവിച്ചതെന്തോ അതുതന്നെ മ്യാന്‍മാര്‍ ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്നവരും അനുഭവിക്കും'' പ്രസ്താവന പറയുന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ മുജാഹിദ് സഹോദരന്‍മാരോട് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ സഹായിക്കാനായി മുന്നോട്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.

Read More >>