അൽ ജസീറയുടെ മീഡിയ നെറ്റ്‌വര്‍ക്കിനു നേരെ സൈബർ ആക്രമണം; ശ്രമം പരാജയപ്പെട്ടെന്ന് അധികൃതർ

കഴിഞ്ഞമാസം ഖത്തറിന്റെ ഔദ്യോ​ഗിക ന്യൂസ് ഏജൻസി ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുകയും അമീറിന്റേതെന്ന രീതിയിൽ വ്യാജ പ്രസ്താവാനകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം തകരാൻ കാരണമായത്. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റിൻ, ലിബിയ, യെമൻ അടക്കമുള്ള രാഷ്ട്രങ്ങളാണ് നയതന്ത്ര ബന്ധങ്ങളും വാണിജ്യ ഇടപാടുകളും റദ്ദ് ചെയ്ത് ഖത്തറിനു ഭ്രഷ്ട് കൽപ്പിച്ചത്.

അൽ ജസീറയുടെ മീഡിയ നെറ്റ്‌വര്‍ക്കിനു നേരെ സൈബർ ആക്രമണം; ശ്രമം പരാജയപ്പെട്ടെന്ന് അധികൃതർ

അൽ ജസീറയുടെ മീഡിയ നെറ്റ്‌വര്‍ക്കിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും നേരെ സൈബർ ആക്രമണം. ആക്രമണം പല രൂപത്തിൽ വരുന്നുണ്ടെന്നും ശക്തമാവുകയാണെന്നും പറയുന്ന അൽജസീറ, എന്നാൽ ഹാക്കർമാർക്ക് പ്ലാറ്റ്ഫോമുകളെ കീഴടക്കാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞമാസം ഖത്തറിന്റെ ഔദ്യോ​ഗിക ന്യൂസ് ഏജൻസി ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുകയും അമീറിന്റേതെന്ന രീതിയിൽ വ്യാജ പ്രസ്താവാനകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം തകരാൻ കാരണമായത്. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റിൻ, ലിബിയ, യെമൻ അടക്കമുള്ള രാഷ്ട്രങ്ങളാണ് നയതന്ത്ര ബന്ധങ്ങളും വാണിജ്യ ഇടപാടുകളും റദ്ദ് ചെയ്ത് ഖത്തറിനു ഭ്രഷ്ട് കൽപ്പിച്ചത്.

സൈനിക ബിരുദദാന ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രംസം​ഗിച്ചതായിട്ടായിരുന്നു വ്യാജ പ്രസ്താവന. ഹിസ്ബുള്ളയും ഹമാസും പ്രതിരോധ സംഘടനകളാണെന്നും അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികകാലം വാഴില്ലെന്നുമായിരുന്നു ഇത്.

ഈ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ സർക്കാർ ആവശ്യപ്പെട്ടതു പ്രകാരം സഹായത്തിനായി എഫ്ബിഐ സംഘം ഒരാഴ്ച മുമ്പ് ദോഹയിലെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ആരാണ് ഹാക്ക് ചെയ്തതെന്ന് അറിയിക്കാമെന്നു ഖത്തർ ആഭ്യന്തരമന്ത്രാലയം പറഞ്ഞെങ്കിലും ഇത് എപ്പോഴായിരിക്കും എന്നു വ്യക്തമാക്കിയിട്ടില്ല.