അന്ന് വിമാനത്തിലെ ശുചീകരണതൊഴിലാളി; ഇന്ന് അതേ വിമാനത്തിലെ ക്യാപ്റ്റൻ

അഡ്മിഷന്‍ ലഭിക്കാതിരുന്നെങ്കിലും എന്തെങ്കിലും തൊഴില്‍ ചെയ്യണമെന്ന തീരുമാനിച്ച അബൂബക്കര്‍ വിമാനത്തില്‍ ശുചീകരണ തൊഴിലാളിയായി പ്രവേശിച്ചു. കുറഞ്ഞ വേതനമുള്ള ജോലിയായിട്ടും അദ്ദേഹം ജോലി ഉപേക്ഷിച്ചില്ല.

അന്ന് വിമാനത്തിലെ ശുചീകരണതൊഴിലാളി; ഇന്ന് അതേ വിമാനത്തിലെ ക്യാപ്റ്റൻ

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിമാനത്തില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചു, ഇപ്പോള്‍ അതേ വിമാനം പറത്തുന്ന പൈലറ്റായി. ഇത് വെറുമൊരു കഥയല്ല. അസ്മാൻ അബുബക്കറിന്റെ ജീവിതമാണ്. അസ്മാന്‍ എയര്‍ എന്ന നൈജീരിയന്‍ എയര്‍ലൈന്‍ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായി പ്രവേശിച്ച അബൂബക്കര്‍ പൈലറ്റായി മാറിയത് കഠിനാധ്വാനം കൊണ്ടുമാത്രമാണ്. സ്‌കൂള്‍ പഠനം കഴിഞ്ഞ് പോളിടെക്‌നികില്‍ ചേരാനിരുന്ന അബൂബക്കറിന് നിര്‍ഭാഗ്യവശാല്‍ അഡ്മിഷന്‍ ലഭിച്ചില്ല. എന്നാല്‍ ആ നിര്‍ഭാഗ്യമാണ് പിന്നീട് അബൂബക്കറിനെ തന്റെ സ്വപ്നം യഥാര്‍ത്ഥമാക്കുന്നതിലേക്ക് നയിച്ചത്.

അഡ്മിഷന്‍ ലഭിക്കാതിരുന്നെങ്കിലും എന്തെങ്കിലും തൊഴില്‍ ചെയ്യണമെന്ന തീരുമാനിച്ച അബൂബക്കര്‍ വിമാനത്തില്‍ ശുചീകരണ തൊഴിലാളിയായി പ്രവേശിച്ചു. കുറഞ്ഞ വേതനമുള്ള ജോലിയായിട്ടും അദ്ദേഹം ജോലി ഉപേക്ഷിച്ചില്ല. പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് കാബിന്‍ ക്രൂ മെബര്‍ വരെയായി. ജോലിയില്‍ തുടര്‍ന്ന് ഏവിയേഷനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.

പിന്നീട് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയി മാറിയ അബൂബക്കറിന്റെ ആത്മാര്‍ത്ഥ സേവനം കണ്ട് കമ്പനി അദ്ദേഹത്തിന് വലിയൊരു തുക തന്നെ ശമ്പളമായി നല്‍കി. അബൂബക്കര്‍ ആ പണം ചെലവാക്കിയത് പൈലറ്റാവുകയെന്ന തന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്. അങ്ങനെ കുട്ടിക്കാലം മുതല്‍ സ്വപ്‌നം കണ്ടിരുന്ന ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് അബൂബക്കര്‍. എയര്‍ലൈന്‍ കമ്പനി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അസ്മാന്‍ എയര്‍ കമ്പനിയോടും അതിലെ ജീവനക്കാരോടുമാണെന്നാണ് അബൂബക്കര്‍ പറയുന്നത്.

Read More >>