ട്രംപ് പറഞ്ഞതു നുണ; കാൾ വിൻസൻ നീങ്ങിയത് ഓസ്ട്രേലിയ ലക്ഷ്യമിട്ട്

ട്രംപ് പ്രസ്താവന നടത്തുമ്പോള്‍ കാള്‍ വിന്‍സന്‍ എന്ന യുദ്ധക്കപ്പല്‍ കൊറിയയ്ക്കുസമീപമില്ലായിരുന്നെന്ന് യുഎസ് നാവിക സേന പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ട്രംപ് പറഞ്ഞതു നുണ; കാൾ വിൻസൻ നീങ്ങിയത് ഓസ്ട്രേലിയ ലക്ഷ്യമിട്ട്

ഉത്തര കൊറിയ ലക്ഷ്യമാക്കി യുദ്ധക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുള്ള ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന കള്ളം. ട്രംപ് പ്രസ്താവന നടത്തുമ്പോള്‍ കാള്‍ വിന്‍സന്‍ എന്ന യുദ്ധക്കപ്പല്‍ കൊറിയയ്ക്കുസമീപമില്ലായിരുന്നെന്ന് യുഎസ് നാവിക സേന പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.


യുഎസ് യുദ്ധക്കപ്പല്‍ വരുന്നുണ്ടെന്നറിഞ്ഞ ഉത്തര കൊറിയ മിസൈലുകളുമായി തയ്യാറെടുത്തിരുന്നു. എന്നാല്‍ കപ്പല്‍ സുന്‍ഡ കടലിടുക്കിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കു പ്രവേശിച്ചെന്നു വെളിപ്പെടുത്തിയതോടെ സംഘര്‍ഷത്തിനു അയവുവന്നിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ നാവിക സേനയ്ക്ക് നേരത്തെ നിശ്ചയിച്ചപ്രകാരം പരിശീലനം നല്‍കാനുണ്ടെന്നും അതിനുശേഷം മാത്രമാവും പുതിയ ഉത്തരവനുസരിച്ചുള്ള നീക്കം നടത്തുകയെന്നും യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് വ്യക്തമാക്കി.


Story by
Read More >>