'വടയമ്പാടി അശാന്തം' സാംസ്ക്കാരിക പ്രതിരോധം ഖത്തറിൽ

ജാതിക്കൊലകളിലേക്കും ആത്മഹത്യയിലേക്കും ദളിതുകളെയും ന്യൂനപക്ഷങ്ങളേയും തള്ളിവിടുന്ന ബ്രാഹ്മണിക് ഫാസിസത്തിന്റെ സമകാലിക ഇന്ത്യൻ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് ...

വടയമ്പാടി അശാന്തം സാംസ്ക്കാരിക പ്രതിരോധം ഖത്തറിൽ

ടയമ്പാടി ജാതി മതിൽ, അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അയിത്തം, കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള സംഘപരിവാർ ആക്രമണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഖത്തർ കേന്ദ്രീകരിച്ച് കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന 'അടയാളം ഖത്തർ' വടയമ്പാടി അശാന്തം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. നാളെയാണ് (02/03/18) കവിതകളും നാടൻപാട്ടുകളും, രംഗാവിഷ്‌ക്കാരങ്ങളും വരയും എഴുത്തും ഉൾപ്പടെയുള്ള സാംസ്ക്കാരിക ആവിഷ്ക്കാരങ്ങൾ കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ജാതിക്കൊലകളിലേക്കും ആത്മഹത്യയിലേക്കും ദളിതുകളെയും ന്യൂനപക്ഷങ്ങളേയും തള്ളിവിടുന്ന ബ്രാഹ്മണിക് ഫാസിസത്തിന്റെ സമകാലിക ഇന്ത്യൻ സാഹചര്യത്തിലാണ് കേരളത്തിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും വടയമ്പാടിയിലെ ജാതിമതിലും, ജാതിയുടെ പേരിൽ ചിത്രകാരനായ അശാന്തന്റെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയതും, പ്രതിഷേധിച്ച കവി കുരീപ്പുഴയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് തങ്ങൾ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിന് പുറത്ത് രാജ്യത്തിന് പുറത്ത് മലയാളികളുടെ പ്രതിഷേധം എന്ന നിലയിൽ കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സാംസ്ക്കാരിക പ്രതിരോധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുവാൻ സംഘാടകർ അറിയിച്ചു. നമ്പർ 31316295 / 66161648

Read More >>