പാക്കിസ്താന്‍ ഗുല്‍ഭൂഷണെ വധിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യ പാക്ക് ചാരനോട് ചെയ്തതെന്ത്?

പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുന്നതിനിടെ 2004ലാണ് സജീദ് പിടിയിലാകുന്നത്.

പാക്കിസ്താന്‍ ഗുല്‍ഭൂഷണെ വധിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യ പാക്ക് ചാരനോട് ചെയ്തതെന്ത്?

ചാരപ്രവൃത്തിയാരോപിച്ച് പാക്കിസ്താന്‍ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ഗുല്‍ഭൂഷണ്‍ ജാധവിനെ വധിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യ പാക്കിസ്താന്‍ ചാരനോട് ചെയ്തതെന്തെന്ന് മനസിലാക്കുന്നത് നന്നാവും. സജീദ് മുനീര്‍ എന്ന പാക്ക് ചാരനെ 12 വര്‍ഷം മുമ്പാണ് ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ കസ്റ്റഡിയിലെടുക്കുന്നത്.

12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍ ജയില്‍ മോചിതനായ സജീദിനെ കൈമാറാനുള്ള ഇന്ത്യയുടെ ഔദ്യോഗിക കത്തിന് പാക്കിസ്താന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ജയില്‍മോചിതനായ സജീദിനെ ഭോപ്പാല്‍ പോലീസാണ് സംരക്ഷിക്കുന്നത്. പാക്കിസ്താന്‍ സജീദിനെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ഇയാളുടെ സംരക്ഷണം ഭോപ്പാല്‍ പോലീസിന്റെ ഉത്തരവാദിത്വമായി മാറി.

ഇപ്പോള്‍ കോഹിഫിസ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസിന്റെ ചെലവിലാണ് സജീദ് ജീവിക്കുന്നത്. ഇയാളെ പാക്കിസ്താന് കൈമാറുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭോപ്പാല്‍ പോലീസ് പോലീസ് മേധാവിയ്ക്ക് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞയാഴ്ച പോലീസ് വിദേശകാര്യ വകുപ്പിനും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തുന്നതിനിടെ 2004ലാണ് സജീദ് പിടിയിലാകുന്നത്.

Read More >>