യാത്രാവിമാനം തലനാരിഴയ്ക്ക് കരിങ്കടലിൽ വീഴാതെ തൂങ്ങിനിന്നു; അപകടം റൺവേയിൽ നിന്ന് തെന്നി നീങ്ങിയപ്പോൾ-വീഡിയോ കാണാം

162 യാത്രക്കാരും 2 പൈലറ്റുകളും നാല് ക്യാബിൻ ജീവനക്കാരും അടങ്ങുന്ന ആളുകളെ വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കി.

യാത്രാവിമാനം തലനാരിഴയ്ക്ക് കരിങ്കടലിൽ വീഴാതെ തൂങ്ങിനിന്നു; അപകടം റൺവേയിൽ നിന്ന് തെന്നി നീങ്ങിയപ്പോൾ-വീഡിയോ കാണാം

ടർക്കിഷ് ന​ഗരമായ ട്രാബ്സോണിൽ 162 യാത്രക്കാരുണ്ടായിരുന്ന ബോയിം​ഗ് വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങി കരിങ്കടലിന്റെ തീരഭിത്തിയിൽ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പുറത്തു വന്നു. പേ​ഗസസ് എയർലൈൻസിന്റെ ബോയിം​ഗ് 737 ആണ് ഭയാനകമാം വിധം കടലിലേക്ക് വീഴാൻ പോയി ഇഞ്ചുകളുടെ വ്യത്യാസത്തിൽ തീരഭിത്തിയിൽ തടഞ്ഞ് തൂങ്ങി നിന്നത്. ചെളിയിൽ കുടുങ്ങിയതുകൊണ്ട് മാത്രമാണ് വിമാനം കടലിൽ വീഴാതിരുന്നത്. അങ്കാറയിൽ നിന്ന് ട്രാബ്സോണിലേയ്ക്ക് പോവുകയായിരുന്നു വിമാനം.

162 യാത്രക്കാരും 2 പൈലറ്റുകളും നാല് ക്യാബിൻ ജീവനക്കാരും അടങ്ങുന്ന ആളുകളെ വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കി. മഴപെയ്ത് റൺവേ തെന്നിക്കിടന്നതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.Read More >>