വീടിനടുത്തുള്ള ആശുപത്രിയിലേയ്ക്ക് കാറോടിച്ച് പോയ അമ്മൂമ്മ എത്തിയത് 300 മൈൽ അകലെ!

ഇംഗ്ലണ്ടിലെ വോഴ്‌സസ്റ്ററിലെ പീപ്പിള്‍സ് റോയല്‍ ഹോസ്പിറ്റലിലെയ്ക്കു പുറപ്പെട്ടതായിരുന്നു വലേറി അമ്മൂമ്മ. വീട്ടില്‍ നിന്നും വെറും ആറു മൈല്‍ ദൂരം. പക്ഷേ റോഡ് പണി നടക്കുന്നതിനാല്‍ വഴി തിരിച്ചു വിടുകയായിരുന്നു. പിന്നീട് എട്ടു മണിക്കൂര്‍ നേരം കാറോടിക്കുകയായിരുന്നു വലേറി. അവസാനം സ്‌കോട്ട്‌ലന്റിലെ ലാര്‍ഖാള്‍ എന്ന സ്ഥലത്തെത്തിപ്പെടുകയായിരുന്നു.

വീടിനടുത്തുള്ള ആശുപത്രിയിലേയ്ക്ക് കാറോടിച്ച് പോയ അമ്മൂമ്മ  എത്തിയത് 300 മൈൽ അകലെ!

വീടിനടുത്തുള്ള ആശുപത്രിയിലെയ്ക്കു പുറപ്പെട്ട അമ്മൂമ്മ യാത്ര ചെയ്ത് എത്തിയത് 300 മൈല്‍ അകലെ. ഇംഗ്ലണ്ടിലെ വോഴ്‌സസ്റ്റര്‍ സ്വദേശിയായ 83 വയസ്സുകാരിയായ വലേറി ജോണ്‍സന്‍ ആണു ഇത്രയും ദൂരം കാറോടിച്ചു പോയത്.

വോഴ്‌സസ്റ്ററിലെ പീപ്പിള്‍സ് റോയല്‍ ഹോസ്പിറ്റലിലേയ്ക്കു പുറപ്പെട്ടതായിരുന്നു വലേറി. വീട്ടില്‍ നിന്നും വെറും ആറു മൈല്‍ ദൂരം. പക്ഷേ റോഡ് പണി നടക്കുന്നതിനാല്‍ വഴി തിരിച്ചു വിടുകയായിരുന്നു. പിന്നീട് എട്ടു മണിക്കൂര്‍ നേരം വണ്ടിയോടിക്കുകയായിരുന്നു വലേറി. അവസാനം സ്‌കോട്ട്‌ലന്റിലെ ലാര്‍ഖാള്‍ എന്ന സ്ഥലത്തെത്തിപ്പെടുകയായിരുന്നു.

വലേറി ഡ്രൈവിംഗിനിടെ സ്ഥലസൂചനകൾ ശ്രദ്ധിക്കാതിരുന്നതിനാല്‍ വഴി തെറ്റിയതൊന്നും അറിഞ്ഞില്ല. കാണാതായപ്പോൾ വീട്ടിലുള്ളവര്‍ പരിഭ്രമിച്ചു. വലേറിയുടെ 49 വയസ്സുകാരിയായ മകള്‍ കാരന്‍ മാസ്‌കല്‍ പൊലീസില്‍ വിവരമറിയിച്ചു.

വലേറിയെ കണ്ടെത്തിയ ശേഷം കാരന്‍ സ്‌കോട്ട്‌ലന്റിലേയ്ക്കു വിമാന മാര്‍ഗം പോയി അമ്മയെ തിരിച്ചുവീട്ടിലെത്തിക്കുകയായിരുന്നു.

കാരന്റെ അയല്‍ക്കാരനാണു വലേറി തിരിച്ചെത്തിയില്ല എന്ന വിവരം അറിയിക്കുന്നത്. അമ്മയ്ക്ക് അപകടം വല്ലതും സംഭവിച്ചു കാണും എന്നായിരുന്നു അവര്‍ ആദ്യം കരുതിയത്.

രാത്രി പതിനൊന്നു മണിയ്ക്കു പ്രിസ്റ്റണിലെ ട്രാഫിക് ക്യാമറയില്‍ അവരുടെ കാര്‍ പതിഞ്ഞിരുന്നതു കണ്ടെത്തുകയായിരുന്നു. കൂടിവന്നാല്‍ മൂന്നു മൈല്‍ മാത്രം ഡ്രൈവ് ചെയ്യുന്ന തന്റെ അമ്മയാണതെന്നു കാരന്‍ വിശ്വസിച്ചില്ല. പക്ഷേ, അതു വലേറി തന്നെയായിരുന്നു എന്നറിഞ്ഞപ്പോള്‍ സ്‌കോട്ടിഷ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Story by