അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍ മരിച്ചു

ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതായി ആരോപിച്ച് ഈ മാസം 10നാണ് അതുല്‍ കുമാര്‍ ബാബുബായി പട്ടേലിനെ കസ്റ്റഡിയിലെടുത്തത്.

അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍ മരിച്ചു

അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുബായി പട്ടേലാണ് കസ്റ്റഡിയില്‍ മരിച്ചത്. 58 വയസ്സായിരുന്നു. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതായി ആരോപിച്ച് ഈ മാസം 10നാണ് അതുല്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കസ്റ്റഡിയിലെടുത്ത അതുല്‍ കുമാറിനെ പിന്നീട് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന് ശ്വാസ തടസമുള്ളതായി കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അതുല്‍ കുമാര്‍ മരിച്ചത്. കസ്റ്റഡിയിലെടുക്കുന്നവരുടെ ആരോഗ്യനില പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കുകയാണ് തങ്ങളുടെ പതിവെന്നും കസ്റ്റഡി മരണങ്ങള്‍ വളരെ അപൂര്‍വമാണെന്നും ഇമിഗ്രേഷന്‍ വകുപ്പ് പറഞ്ഞു.


Read More >>