പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊന്നു; മൂന്ന് പേരെ വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

കഴിഞ്ഞ ഒക്ടോബറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊന്നു; മൂന്ന് പേരെ വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ പരസ്യമായി കൊന്ന് കെട്ടിത്തൂക്കി. യെമനിലെ സനയിലാണ് സംഭവം. ജനമധ്യത്തില്‍ ഇരുത്തി വെടിവച്ച് കൊന്ന ഇവരെ ക്രെയിനില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയായിരുന്നു. നെഞ്ചില്‍ അഞ്ച് തവണ വെടിവച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. അബ്ദുൾ ജലിൽ അൽ അഷബ് (19) ​ഗലീബ് അൽ റാഷിദ് (19) മുഹമ്മദ് സെയ്ദ് അൽ ഉക്രി(27 ) ഇവരാണ് വധശിഷയ്ക്ക് വിധേയരായ പ്രതികൾ.

കഴിഞ്ഞ ഒക്ടോബറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു സ്കൂളില്‍ വെച്ച് ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.

വധശിക്ഷ വാളുകൊണ്ട് ശിരച്ഛേദം നടത്തിയും കല്ലെറിഞ്ഞും, ഫയറിങ് സ്ക്വാഡുപയോഗിച്ചുമാണ് നടത്തുന്നതാണ് യെമനിലെ രീതി. ഇതിൽ ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസത്തെ വധശിക്ഷ നടന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് യെമൻ.

Read More >>