ഒന്ന് കിടന്നു; എണീറ്റപ്പോൾ പ്രസവം കഴിഞ്ഞൊരു കുട്ടിയും: ഇനിയും ഉൾക്കൊള്ളാനാവാതെ കൗമാരക്കാരി

2018 ഡിസംബര്‍ 2നാണ് അസുഖം തോന്നിയതോടെ ഒന്ന് കിടക്കാന്‍ തീരുമാനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന് പോലും ഇവര്‍ മനസ്സിലാക്കിയിരുന്നില്ല.

ഒന്ന് കിടന്നു; എണീറ്റപ്പോൾ പ്രസവം കഴിഞ്ഞൊരു കുട്ടിയും: ഇനിയും ഉൾക്കൊള്ളാനാവാതെ കൗമാരക്കാരി

തലവേദനയെത്തുടർന്ന് കിടന്നുറങ്ങിയ കൗമാരക്കാരി എഴുന്നേറ്റത് പ്രസവിച്ച് കുട്ടിയും ഉണ്ടായതിനു ശേഷം. ഗ്രേറ്റര്‍ മാഞ്ചസ്റ്റർ ഓള്‍ഡാമിലെ 18കാരി ഇബോണി സ്റ്റീവെന്‍സണാണ് ഈ അത്ഭുത പ്രണയത്തിൻ്റെ ഉടമ.

2018 ഡിസംബര്‍ 2നാണ് അസുഖം തോന്നിയതോടെ ഒന്ന് കിടക്കാന്‍ തീരുമാനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന് പോലും ഇവര്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവിച്ചത് നാടകീയമായ കാര്യങ്ങളാണ്. ചലനമറ്റ് കിടന്ന ഇബോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് പോകുകയും ചെയ്തു. ഡിസംബര്‍ 6ന് മയക്കം വിട്ടുണരുമ്പോള്‍ കൗമാരക്കാരിയുടെ സമീപത്ത് പെണ്‍കുഞ്ഞ് പിറന്നിരുന്നു. സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി പഠിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിക്ക് ആര്‍ത്തവത്തില്‍ തടസ്സങ്ങളോ, രാവിലെ എന്തെങ്കിലും ബുദ്ധിമുട്ടുകളോ, വയര്‍ വികസിക്കുകയോ ചെയ്തിരുന്നില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന സംഭവം.

രണ്ട് ഗര്‍ഭപാത്രങ്ങള്‍ ഉണ്ടാകുന്ന യൂട്ടറസ് ഡിഡെല്‍ഫിസ് എന്ന അവസ്ഥയാണ് ഇബോണിക്ക് സംഭവിച്ചത്. ഇതില്‍ ഒന്നിലാണ് കുഞ്ഞ് ഒളിച്ച് കിടന്നത്. മൂവായിരം സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അവസ്ഥാന്തരം ഉണ്ടാകുക. ഇത്തരക്കാര്‍ക്ക് രണ്ട് ഗര്‍ഭപാത്രങ്ങള്‍ രൂപപ്പെടും. ഇബോണിയ്ക്കാകട്ടെ ഒരു ഗര്‍ഭപാത്രത്തിന് മാത്രമാണ് എഗ്ഗുകളെ വഹിക്കാനുള്ള ഫലോപിയന്‍ ട്യൂബ് ഉണ്ടായിരുന്നത്. മറ്റൊന്നിന് ട്യൂബ് ഇല്ലായിരുന്നു താനും. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കുന്നത് ഏറെ ബുദ്ധിമുട്ടിമായിരുന്നു. എന്നാല്‍ ഡിംസബര്‍ 2ന് സീഷറുകള്‍ അനുഭവപ്പെട്ട ഇബോണിയെ റോയല്‍ ഓള്‍ഡാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയിലാണ് പ്രീക്ലാംപ്‌സിയ മൂലമായ സീഷര്‍ ഉണ്ടായതെന്നും ഇവര്‍ ഗര്‍ഭിണിയാണെന്നും മനസ്സിലാക്കിയത്. മകളുടെ പ്രസവം ഉടന്‍ നടത്തണമെന്ന് അമ്മയെ അറിയിച്ച ശേഷം സിസേറിയനിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. ഡിസംബര്‍ 6ന് മയക്കം വിട്ടുണരുമ്പോഴാണ് താനൊരു അമ്മയായെന്ന അത്ഭുത സത്യം ഇബോണി മനസ്സിലാക്കിയത്. കുട്ടി വേണമെന്ന് പോലും ചിന്തിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ഈ സത്യം തലയില്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം വേണ്ടിവന്നു ഇബോണിക്ക്.

Read More >>