കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു; നേട്ടം 14000 പേർക്ക്

പിഴയടക്കാന്‍ തയ്യാറാവുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാതെ തന്നെ അവരുടെ താമസം നിയമവിധേയമാക്കാനും പൊതുമാപ്പ് കാലയളവില്‍ അവസരമുണ്ട്.

കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു; നേട്ടം 14000 പേർക്ക്

കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. 14000 ഓളം പേർക്കാണ് ഈ നടപടി കൊണ്ട് പ്രയോജനമുണ്ടാവുക. മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണ് കുവൈറ്റ് സര്‍ക്കാരിന്റേത്. കുവൈറ്റ് ആഭ്യന്തര കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറ ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ്.

കേന്ദ്രമന്ത്രി വി കെ സിംഗ് ഇക്കഴിഞ്ഞയിടെ കുവൈറ്റ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിഴയടക്കാന്‍ തയ്യാറാവുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാതെ തന്നെ അവരുടെ താമസം നിയമവിധേയമാക്കാനും പൊതുമാപ്പ് കാലയളവില്‍ അവസരമുണ്ട്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഒരു ദിവസം രണ്ട് കുവൈത്തി ദിനാര്‍ (424 രൂപ) ആണ് പിഴ. പരമാവധി 600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.

Story by
Read More >>