യുഎസിൽ വ്യാജ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്ത് തങ്ങിയ 130 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ

വ്യാജ യൂണിവേഴ്സിറ്റികളാണെന്ന് അറിയാതെയാണ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.

യുഎസിൽ വ്യാജ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്ത് തങ്ങിയ 130 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ

യുഎസിൽ വ്യാജ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്ത 130 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ. പേ ആന്റ് സ്റ്റേ വിസ അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ന്യൂജഴ്സി, അറ്റ്ലാന്റ, ഹൂസ്റ്റൺ, മിച്ചി​ഗൺ, കാലിഫോർണിയ, ലൂസിയാന, നോർത്ത് കരോലിന, സെന്റ് ലൂയിസ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ അറസ്റ്റിലായത്.

വ്യാജ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെയാണ് പേ ആന്റ് സ്റ്റേ എന്നു പറയുന്നത്. അതേസമയം, വ്യാജ യൂണിവേഴ്സിറ്റികളാണെന്ന് അറിയാതെയാണ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. എന്നാല്‍ യുഎസില്‍ സ്റ്റുഡന്റ് വിസാ സ്റ്റാറ്റസില്‍ തുടരുന്നതിനായി വിദ്യാർത്ഥികൾ മനഃപൂർവം ഈ വ്യാജ യൂനിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം.

ഇവരെല്ലാവരും ഫാര്‍മിങ്ടണ്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റികളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടിയേറ്റ തട്ടിപ്പുകള്‍ നടത്തുന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോം ലാന്റ് സെക്യൂരിറ്റി വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് 130 വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. കുടിയേറ്റ നിയമലംഘനം നടത്തിയതിനാണ് നടപടി.

Read More >>